Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെരുമാറ്റച്ചട്ടം...

പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല; കോൺഗ്രസിനോട്​ വിവേചനം പാടില്ലെന്ന്​ തെര.കമീഷനോട്​ രാഹുൽ

text_fields
bookmark_border
rahul
cancel

​ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. പെരുമാ റ്റച്ചട്ടം സംബന്ധിച്ച പരാതികളിൽ കൃത്യമായും വിവേചനമില്ലാതെയും കമീഷൻ തീരുമാനമെടുക്കണമെന്നും രാഹുൽ ആവശ്യപ്പെ ട്ടു. തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന്​ കാണിച്ച്​ കമീഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിനോട്​ പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

രാഹുൽ ഗാന്ധി മധ്യപ്രദേശിലെ ഷഹ്​ദോളിൽ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടത്തിൻെറ ലംഘനമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കമീഷൻ നോട്ടീസയച്ചത്​. ഇന്ത്യൻ വനനിയമത്തെ കുറിച്ചായിരുന്നു രാഹുലിൻെറ പ്രസംഗം. സ്വതന്ത്രമായ രാഷ്​ട്രീയ പ്രസംഗമാണ്​ താൻ മധ്യപ്രദേശിൽ നടത്തിയത്​. പ്രസംഗത്തിൽ വസ്​തുതകളെ വളച്ചൊടിക്കാനോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ വ്യക്​തമാക്കുന്നു.

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ എന്നിവർ നടത്തിയ വിവാദ പരാമർശങ്ങളും കമീഷന്​ നൽകിയ മറുപടിയിൽ രാഹുൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. ഭൂരിപക്ഷത്തിൻെറ അഭിപ്രായമാണ്​ തെരഞ്ഞെടുപ്പുകളിൽ വിലയിരുത്തുന്നത്​. സർക്കാറുകളുടെ നയങ്ങളുടെ വിമർശനവും തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളിൽ ഉണ്ടാകും. ഇത്​ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിൻെറ ഭാഗമാണെന്നും രാഹുൽ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRahul GandhiCongres
News Summary - Didn't violate poll code Rahul gandi-India news
Next Story