Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ...

മോദിയുടെ മുഖംമൂടിക്ക്​ പിന്നിൽ എന്തെന്നറിയില്ല -വി​ജേ​ന്ദ​ർ സിങ്​

text_fields
bookmark_border
Vijender
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ത​​​​​െൻറ വിജയങ്ങളിലെല്ലാം അഭിനന്ദനങ്ങൾ അറിയിച്ച വ്യക്തിയാണെന്നും എ ന്നാൽ പ്രശംസയുടെ മുഖംമൂടിക്ക്​ പിന്നിൽ എന്താ​ണെന്ന്​ അറിയില്ലെന്നും കോൺഗ്രസ്​ സ്ഥാനാർഥിയും ബോക്​സിങ്​ താ രവുമായ വി​ജേ​ന്ദ​ർ സിങ്​. ഇന്ത്യക്കായി ഒരോ മെഡൽ നേടു​േമ്പാഴും പ്രധാനമന്ത്രി തന്നെ അഭിനന്ദിച്ചിട്ടുണ്ട്​. എന്നാൽ പ്രശംസിക്കുന്നവരുടെ മുഖംമൂടിക്ക്​ പിറകിലെന്തെന്ന്​ അറിയാൻ കഴിയില്ലെന്നും വിജേന്ദർ പറഞ്ഞു.

2014ൽ ബി.ജെ.പിക്ക്​ വൻ വിജയമാണ്​ ലഭിച്ചത്​. പൗരൻമാർക്ക്​ 15ലക്ഷം നൽകുമെന്ന്​ വിശ്വസിപ്പിച്ച്​ മോദി വോട്ടുനേടി. കള്ളപ്പണം പിടിച്ചെടുക്കുമെന്നും അതിൽ നിന്നും 15 ലക്ഷം വീതം പാവങ്ങൾക്ക്​ നൽകുമെന്നും റാലികളിലെല്ലാം മോദി പറഞ്ഞിരുന്നു. എന്നാൽ വാഗ്​ദാനങ്ങളൊന്നും അദ്ദേഹം നിറവേറ്റിയില്ലെന്നും വിജേന്ദർ കൂട്ടിച്ചേർത്തു.

കോൺഗ്രസിന്​ ഭാവി കാര്യങ്ങളെ കുറിച്ച്​ കൃത്യമായ വീക്ഷണമുണ്ട്​. ത​​​​​െൻറ ചിന്തകൾ കോൺഗ്രസി​​​​​െൻറ വീക്ഷണത്തോട്​ സാമ്യമുള്ളതിനാലാണ്​ പാർട്ടിയിൽ ചേർന്നത്​. ദീർഘ വീക്ഷണവും ആശയങ്ങളും വിദ്യാഭ്യാസവും നല്ല നേതാക്കളുമുള്ള പാർട്ടിയാണ്​ കോൺഗ്രസ്​. പുതുതലമുറക്കായി നല്ല കാര്യങ്ങൾ ചെയ്യാൻ പാർട്ടിക്ക്​ കഴിയുമെന്ന്​ ഉറപ്പുണ്ടെന്നും വീരേന്ദ്രർ സിങ്​ പറഞ്ഞു.

ഒ​ളി​മ്പി​ക്സിലും ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലും ആ​ദ്യ​മാ​യി ഇ​ന്ത്യ​ക്ക് ബോ​ക്സി​ങ് മെ​ഡ​ൽ നേ​ടി​ത്ത​ന്ന വി​ജേ​ന്ദ​ർ സിങ്​ സൗത്ത്​ ഡൽഹി മണ്ഡലത്തിലെ കോൺഗ്രസ്​ സ്ഥാനാർഥിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiVijender Singhmalayalam newspolitical newsLok Sabha Electon 2019
News Summary - Didn't Know What Was Behind The Mask": Vijender Singh - PM Modi- India news
Next Story