രാഹുലിന് മാനസരോവർ യാത്ര അനുവദിച്ചില്ലെന്ന് കോൺഗ്രസ്; അപേക്ഷിച്ചില്ലെന്ന് മന്ത്രാലയം
text_fieldsന്യൂഡൽഹി: ഇൗ വർഷെത്ത കൈലാസ് മാനസരോവർ യാത്രക്ക് രാഹുൽ ഗാന്ധിക്ക് അനുമതി നൽകിയില്ലെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. തീർഥാടന യാത്രക്ക് രാഹുൽ അപേക്ഷ നൽകിയിരുന്നിെല്ലന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ അറിയിച്ചു. രാഹുൽ അപേക്ഷ നൽകിയിട്ടും വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയില്ലെന്നായിരുന്നു കോൺഗ്രസിെൻറ ആരോപണം.
കർണാടക തെരഞ്ഞെടുപ്പിന് ശേഷം കൈലാസ് മാനസരോവറിൽ തീർഥയാത്ര പോകണെമന്ന് രാഹുൽ ആഗ്രഹിച്ചിരുന്നു. എന്നാൽ അതിന് പ്രത്യേക അനുമതിക്ക് അപേക്ഷിച്ചിട്ടും വിദേശകാര്യമന്ത്രാലയം മറുപടി നൽകിയില്ലെന്ന് കോൺഗ്രസ് പറഞ്ഞു.
രണ്ട് വഴിയിലൂടെയാണ് യാത്രക്ക് സൗകര്യമൊരുക്കുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വിശദീകരിച്ചു. ഒന്ന് മന്ത്രാലയമൊരുക്കുന്ന വഴി. അതിനായി മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവരിൽ നിന്ന് സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ യാത്രികരെ കെണ്ടത്തുകയും അവരുടെ പേരുവിവരങ്ങൾ വെബ് സെറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. രാഹുലിെൻറ പേര് ഇങ്ങനെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും രവീഷ് പറഞ്ഞു.
മറ്റൊന്ന് സ്വകാര്യ യാത്രാ ഏജൻസികൾ വഴിപോകുന്നതാണ്. ഇങ്ങനെ പോകുേമ്പാൾ ചില അപേക്ഷകൾ നമുക്ക് ഉൾപ്പെടുത്താൻ സാധിക്കും. എന്നാൽ അത്തരത്തിലും രാഹുൽ ഗാന്ധിയുടെ അപേക്ഷ ലഭിച്ചിട്ടില്ല. ജൂൺ എട്ടു മുതൽ സെപ്തംബർ എട്ടുവരെ നടക്കുന്ന യാത്രക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആയിരുന്നു. എന്നാൽ ഏപ്രിൽ 29ന് രാംലീല മൈതാനിയിൽ നടന്ന ജൻ ആേക്രാശ് റാലിയിലാണ് യാത്രപോകാൻ താത്പര്യമുണ്ടെന്ന് രാഹുൽ അറിയിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ സമാജികർക്കുള്ള പ്രത്യേക അനുമതിയാണ് രാഹുൽ ആവശ്യെപ്പട്ടതെന്ന് അറിയിച്ചപ്പോഴും അത്തരത്തിലും അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് മന്ത്രാലയത്തിെൻറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
