Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘നിങ്ങൾ സുഹൃത്തിന്റെ...

‘നിങ്ങൾ സുഹൃത്തിന്റെ ഭർത്താവിനെയാണോ വിവാഹം ചെയ്തത്’; മറുപടിയുമായി സ്മൃതി ഇറാനി

text_fields
bookmark_border
‘നിങ്ങൾ സുഹൃത്തിന്റെ ഭർത്താവിനെയാണോ വിവാഹം ചെയ്തത്’; മറുപടിയുമായി സ്മൃതി ഇറാനി
cancel

ന്യൂഡൽഹി: താൻ ബാല്യകാല സുഹൃത്തിന്റെ ഭർത്താവിനെ തട്ടിയെടുത്ത് വിവാഹം ​കഴിക്കുകയായിരുന്നെന്ന ആരോപണത്തിന് മറുപടിയുമായി മുൻ നടിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി. രാഹുൽ ഗാന്ധി തനിക്ക് ഫ്ലയിങ് കിസ് നൽകിയെന്ന ആരോപണത്തിന് പിന്നാലെ, സ്മൃതി സുഹൃത്തായ മോനയുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നെ ആരോപണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിരുന്നു.

ഞായറാഴ്ച ഇൻസ്റ്റഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ എന്ന പരിപാടിയിൽ ഒരാൾ ‘നിങ്ങൾ സുഹൃത്തിന്റെ ഭർത്താവിനെയാണോ വിവാഹം ചെയ്തത്’, എന്ന ചോദ്യം ഉന്നയിച്ചപ്പോഴാണ് സ്മൃതി വിശദീകരണവുമായി എത്തിയത്. ‘മോനക്ക് എന്നേക്കാൾ 13 വയസ്സ് കൂടുതലാണ്. അതിനാൽ എന്റെ ബാല്യകാല സുഹൃത്താണെന്ന ആരോപണത്തിന് പ്രസക്തിയില്ല. അവർ ഒരു കുടുംബിനിയാണ്, രാഷ്ട്രീയക്കാരിയല്ല. നിങ്ങൾക്ക് എന്നോട് പോരാടാം, തർക്കിക്കാം, അപമാനിക്കാം. എന്നാൽ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സാധാരണ സ്ത്രീയെ ഇതിലേക്ക് വലിച്ചിഴക്കരുത്. അവർ ബഹുമാനം അർഹിക്കുന്നുണ്ട്’, സ്മൃതി പറഞ്ഞു.

2001ലാണ് പാർസി ബിസിനസുകാരനായ സുബിൻ ഇറാനിയെ സ്മൃതി വിവാഹം കഴിക്കുന്നത്. നേരത്തെ മോന ഇറാനി എന്ന സ്ത്രീയെ വിവാഹം ചെയ്ത സുബിൻ അവ​രുമായി വിവാഹമോചനം നേടിയാണ് സ്മൃതിയെ വിവാഹം കഴിക്കുന്നത്. 2003ലാണ് സ്മൃതി ബി.ജെ.പിയിൽ ചേരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smriti iraniZubin Irani
News Summary - 'Did you marry your friend's husband'; Smriti Irani with reply
Next Story