ചെന്നൈ: എസ്.പി. ബാലസുബ്രഹ്മണ്യം (എസ്.പി.ബി) മരണം മുൻകൂട്ടി കണ്ടിരുന്നതായി ബന്ധുക്കൾ. ആഴ്ചകൾക്കു മുെമ്പ തെൻറ പ്രതിമ നിർമിക്കാൻ ശിൽപി രാജ്കുമാറിന് നിർദേശം നൽകിയിരുന്ന വിവരം പുറത്തുവന്നതോടെയാണിത്.
നേരത്തെ എസ്.പി.ബിയുടെ മാതാപിതാക്കളായ സാംബമൂർത്തി-ശകുന്തളാമ്മ എന്നിവരുടെ പ്രതിമകൾ പണിതുനൽകിയതും ഇദ്ദേഹമായിരുന്നു. ആന്ധ്ര നെല്ലൂരിലെ പൂർവിക ഗൃഹം കാഞ്ചിശങ്കരമഠത്തിന് ദാനമായി നൽകിയിരുന്നു. ഇവിടെ സ്ഥാപിക്കാനാണ് മാതാപിതാക്കളുടെ പ്രതിമകൾ നിർമിച്ചത്.
കഴിഞ്ഞ ജൂണിലാണ് രാജ്കുമാറുമായി ബന്ധപ്പെട്ട് എസ്.പി.ബി തെൻറ പ്രതിമ നിർമിക്കാൻ ആവശ്യപ്പെട്ടത്.
ഇതിനായി തെൻറ ചിത്രങ്ങൾ ശിൽപിക്ക് അയച്ചുകൊടുത്തിരുന്നു. ശിൽപത്തിൽ അവസാന മിനുക്കുപണികൾ നടത്തവേയാണ് എസ്.പി.ബി കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഡിസ്ചാർജ് ചെയ്തതിനുശേഷം പ്രതിമ കൈമാറാമെന്ന് വിചാരിച്ചിരിക്കവേയാണ് മരണം സംഭവിച്ചതെന്ന് രാജ്കുമാർ പറഞ്ഞു.
സംസ്കാര ചടങ്ങിനുശേഷം രാജ്കുമാർ ബന്ധപ്പെട്ടപ്പോഴാണ് കുടുംബാംഗങ്ങൾപോലും പ്രതിമ നിർമാണം സംബന്ധിച്ച വിവരം അറിയുന്നത്.