മോദി പശ്ചിമബംഗാളിന് ഒരു ചില്ലിക്കാശെങ്കിലും നൽകിയിട്ടുണ്ടോ -മമത
text_fieldsകൊൽക്കത്ത: ഒരു ചില്ലിക്കാശെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമബംഗാളിന് വേണ്ടി നൽകിയിട്ടുണ്ടോ എന ്ന് മുഖ്യമന്ത്രി മമത ബാനർജി. വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ മോദി പശ്ചിമബംഗാളിന് ചെയ്ത സംഭാവന എന്താണെന ്ന് അറിയണമെന്നും മമത പറഞ്ഞു. കൂച്ച് ബിഹാറിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.
അഞ്ച് വർഷവും മോദി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന തിരക്കിലായിരുന്നു. ഇപ്പോൾ ഇവിടെ വരേണ്ടത് ആവശ്യമായി വന്നിരിക്കുകയാണെന്നും മമത കൂട്ടിച്ചേർത്തു.
വിവിധ മതവിഭാഗങ്ങളിൽപെട്ട ആളുകൾ ഒരുമിച്ച് കഴിയുന്ന വലിയ കുടുംബങ്ങളെ ഇന്ത്യയിൽ നമുക്ക് കാണാൻ സാധിക്കും. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് എങ്ങനെ അറിയാനാണ്? അതിന് ഒന്നുകിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു കുടുംബം ഉണ്ടായിരിക്കുകയോ അല്ലെങ്കിൽ ജനങ്ങളെ കുടുംബമായി കരുതുകയോ വേണമെന്നും മമത ബാനർജി അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
