Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കർഷക സമരം: പിന്മാറിയില്ലെന്ന്​ എ.ഐ.കെ.സി.സി
cancel
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരം:...

കർഷക സമരം: പിന്മാറിയില്ലെന്ന്​ എ.ഐ.കെ.സി.സി

text_fields
bookmark_border

ന്യൂഡൽഹി: റിപ്പബ്ലിക്​ ദിനത്തിൽ കർഷക സംഘടനകൾ നടത്തിയ സമരം അക്രമാസക്​തമായതിനെ തുടർന്ന്​ തുടർ പ്രക്ഷോഭങ്ങളിൽനിന്ന്​ പിന്മാറ്റം പ്രഖ്യാപിച്ച രണ്ടു സംഘടനകളിൽ ഒന്ന്​ നയം മാറ്റി. രാഷ്​ട്രീയ കിസാൻ മസ്​ദൂർ സംഘടന (ആർ.കെ.എം.എസ്​) ക്കൊപ്പം പിന്മാറ്റം മാധ്യമങ്ങളെ അറിയിച്ച അഖിലേന്ത്യ കിസാൻ സംഘർഷ്​ കോർഡിനേഷൻ കമ്മിറ്റി (​എ.​െഎ.എസ്​.സി.സി) യാണ്​ വൈകാതെ നയം മാറ്റിയത്​. മുൻ കൺവീനറാണ്​ പിന്മാറ്റം പ്രഖ്യാപിച്ച വി.എം സിങ്ങെന്നും അയാൾക്ക്​ തീരുമാനമെടുക്കാൻ അവകാശമില്ലെന്നും സംഘടന ദേശീയ സെക്രട്ടറി അവിക്​ സാഹ അറിയിച്ചു.

റിപ്പബ്ലിക്​ ദിനത്തിൽ മാർച്ച്​ നടത്താൻ പൊലീസ്​ അനുമതിയെടുത്ത കർഷകരിൽ ഒരു വിഭാഗം സെൻട്രൽ ഡൽഹി ലക്ഷ്യമിട്ട്​ ട്രാക്​ടറുകളിൽ നീങ്ങുകയായിരുന്നു. പൊലീസ്​ തടയാൻ നടത്തിയ ശ്രമം സംഘട്ടനത്തിലും കലാശിച്ചു. 86 പൊലീസുകാർക്ക്​ പരിക്കേറ്റതായി ഡൽഹി പൊലീസ്​ ആരോപിക്കുന്നു.

സംഭവത്തിൽ 25 എഫ്​.ഐ.ആറുകൾ പൊലീസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. രാഷ്​ട്രീയ കക്ഷികൾ അനിഷ്​ട സംഭവങ്ങളെ അപലപിച്ചുവെങ്കിലും ഇനിയും കർഷകർക്ക്​ ചെവികൊടുക്കാത്ത കേന്ദ്രസർക്കാർ നയമാണ്​ പ്രശ്​നങ്ങൾക്ക്​ കാരണമെന്ന നിലപാടിലാണ്​ ഭൂരിപക്ഷം സംഘടനകളും. കർഷക സംഘടനകളുടെ കൂട്ടായ്​മയായ സംയുക്​ത്​ കിസാൻ മോർച്ചയും ഖേദം രേഖപ്പെടുത്തി. പ്രതിഷേധങ്ങൾക്കിടെ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണ്​ പിന്നിലെന്നും അവർ പറയുന്നു.

കർഷക പ്രക്ഷോഭം നവംബർ 26 മുതൽ ഡൽഹിയെയൂം സമീപ സംസ്​ഥാനങ്ങളെയും പിടിച്ചുകുലുക്കുകയാണ്​. ചൊവ്വാഴ്​ച നൂറുകണക്കിന്​ കർഷകർ ​െ​ച​ങ്കോട്ട ഉപരോധിക്കുകയും നഗരത്തി​െൻറ മറ്റു ഭാഗങ്ങളിൽ പൊലീസുമായി ഏറ്റുമുട്ടൽ നടത്തുകയും ചെയതിരുന്നു. ഇതോടെ, തലസ്​ഥാന നഗരത്തിലെ നാലു ഭാഗങ്ങളിൽ ഇൻറർനെറ്റ്​ സേവനം ഉൾപെടെ അടിയന്തരമായി നിർത്തി​വെച്ചാണ്​ അധികൃതർ നേരിട്ടത്​. ഒരു കർഷകൻ മരിക്കുകയും 10 കർഷകർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

ആർ.കെ.എം.എസിനൊപ്പം ഭാരതീയ കിസാൻ യൂനിയനും പിൻമാറുകയാണെന്ന്​ അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestfarm lawsAIKSCC
News Summary - 'Did not withdraw from protest': AIKSCC national secretary Saha clarifies
Next Story