Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയൂനിഫോം ധരിച്ചില്ല;...

യൂനിഫോം ധരിച്ചില്ല; ദലിത് വിദ്യാർഥിനിയെ ക്ലാസിൽനിന്ന് പുറത്തെറിഞ്ഞു

text_fields
bookmark_border
dalit live matter
cancel

ല​ഖ്നോ: യൂ​നി​ഫോം ധ​രി​ക്കാ​ത്ത​തി​ന് ദ​ലി​ത് വി​ദ്യാ​ർ​ഥി​നി​യെ വി​ല്ലേ​ജ് മു​ൻ മു​ഖ്യ​ൻ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചും അ​ടി​ച്ചും ക്ലാ​സി​ൽ​നി​ന്ന് തൂ​ക്കി പു​റ​ത്തെ​റി​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭ​ദോ​ഹി​യി​ൽ ചൗ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. വി​ല്ലേ​ജി​ലെ മു​ൻ മു​ഖ്യ​ൻ മ​നോ​ജ്കു​മാ​ർ ദു​ബേ​യാ​ണ് പ്രതിയെന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

അ​ധ്യാ​പ​ന​മോ ഔ​ദ്യോ​ഗി​ക​മാ​യി മ​റ്റ് ചു​മ​ത​ല​ക​ളോ ഇ​ല്ലാ​ത്ത മ​നോ​ജ്കു​മാ​ർ എ​ല്ലാ ദി​വ​സ​വും സ്കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​രോ​ടും വി​ദ്യാ​ർ​ഥി​ക​ളോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​ത് പ​തി​വാ​ണത്രെ. തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ലെ​ത്തി​യ മ​നോ​ജ്കു​മാ​ർ എ​ട്ടാം ക്ലാ​സി​ലെ​ത്തി വി​ദ്യാ​ർ​ഥി​നി​യോ​ട് എ​ന്തു​കൊ​ണ്ടാ​ണ് യൂ​നി​ഫോം ധ​രി​ക്കാ​ത്ത​തെ​ന്ന് ചോ​ദി​ച്ചു. പി​താ​വ് വാ​ങ്ങി​ത്ത​രു​മ്പോ​ൾ യൂ​നി​ഫോ​മി​ട്ട് വ​രു​മെ​ന്ന് കു​ട്ടി മ​റു​പ​ടി പ​റ​ഞ്ഞു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ഇയാൾ കു​ട്ടി​യെ ക്ലാ​സി​ൽ വെ​ച്ച് അ​ടി​ക്കു​ക​യും ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും പു​റ​ത്തെ​റി​യു​ക​യു​മാ​യി​രു​ന്നു. മാ​താ​വി​ന്‍റെ പ​രാ​തി​യി​ൽ വിവിധ വകുപ്പുകൾ ചു​മ​ത്തി പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalit
News Summary - did not wear a uniform; The Dalit student was thrown out of the class
Next Story