പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചിരുന്നില്ല –സി.പി.എം
text_fieldsന്യൂഡൽഹി: സി.പി.എം പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചിരുന്നെന്ന ആരോപണം പാർട്ടി നിഷേധിച്ചു. പൗരത്വം നൽകുന്നതിൽനിന്ന് മുസ്ലിം അഭയാർഥികളെ ഒഴിവാക്കണമെന്ന് ഒരിക്കലും പറഞ്ഞിരുന്നില്ലെന്ന് സി.പി.എം പ്രസ്താവനയിൽ വ്യക്തമാക്കി. ബി.ജെ.പി കാര്യങ്ങൾ വളച്ചൊടിക്കുകയാണ്.
2012ൽ അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, പൗരത്വ നിയമം ഭേദഗതി ചെയ്ത് ബംഗാളി അഭയാർഥികൾക്ക് പൗരത്വം നൽകണമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കത്തയച്ചിരുന്നു. ഇതാണ് ബി.ജെ.പി അവരുടെ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നത്.
പുതിയ നിയമം മുസ്ലിം അഭയാർഥികളോട് വിവേചനം കാണിക്കുന്നതാണ്. 20ാം പാർട്ടി കോൺഗ്രസ് ബംഗാളി അഭയാർഥികളുടെ അവകാശങ്ങൾക്കായി പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതിൽ, ബംഗ്ലാദേശ് അഭയാർഥികൾക്ക് പൗരത്വം നൽകുേമ്പാൾ അസം ഉടമ്പടി സംരക്ഷിക്കണമെന്നും, 1971 മാർച്ച് വരെ എത്തിയ വിദേശികൾക്ക് പൗരത്വം എന്ന നിബന്ധന മാറ്റരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പുതിയ നിയമം ഇത് മാറ്റി. ഇക്കാര്യവും പാർട്ടിയുടെ എതിർപ്പിന് കാരണമാണ് -സി.പി.എം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
