മിണ്ടിയില്ല; 20കാരിയെ സ്ക്രൂഡ്രൈവറിന് 51 തവണ കുത്തി കൊലപ്പെടുത്തി യുവാവ്
text_fieldsറായ്പൂർ: 20കാരിയെ 51 തവണ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി യുവാവ്. തന്നോട് സംസാരിച്ചില്ലെന്ന് പറഞ്ഞാണ് അരുംകൊല. ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ (എസ്.ഇ.സി.എൽ) പമ്പ് ഹൗസ് കോളനിയിൽ ഡിസംബർ 24നാണ് സംഭവം നടന്നതെന്ന് കോർബ സിറ്റി പൊലീസ് സൂപ്രണ്ട് വിശ്വദീപക് ത്രിപാഠി പറഞ്ഞു.
യുവാവ് എത്തുമ്പോൾ പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു. പൊടുന്നനെ യുവതിയെ കടുന്നുപിടിച്ച് നിലവിളി പുറത്തുകേൾക്കാതിരിക്കാൻ തലയണ ഉപയോഗിച്ച് മുഖം പൊത്തിപ്പിടിച്ച ശേഷം സ്ക്രൂഡ്രൈവർ ഉപയോഗിച്ച് 51തവണ കുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു.
പെൺകുട്ടിയുടെ സഹോദരൻ വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന സഹോദരിയെയാണ് കണ്ടത്. ജഷ്പൂർ ജില്ലക്കാരനായ പ്രതി മൂന്ന് വർഷം മുമ്പ് ബസിൽ കണ്ടക്ടറായി ജോലി ചെയ്യുമ്പോൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നതായി പറയുന്നു. ഇയാൾ പിന്നീട് ജോലിക്കായി ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോയി. ഇതിനിടെ യുവതി ഇയാളോട് ഫോണിൽ സംസാരിക്കുന്നത് നിർത്തി. തുടർന്നാണ് കൊലപാതകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

