Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വളർത്തുനായെ ഒഴിവാക്കാൻ ഭർതൃവീട്ടുകാർ സമ്മതിച്ചില്ല, യുവതിയും മകളും ജീവനൊടുക്കി

text_fields
bookmark_border
വളർത്തുനായെ ഒഴിവാക്കാൻ ഭർതൃവീട്ടുകാർ സമ്മതിച്ചില്ല, യുവതിയും മകളും ജീവനൊടുക്കി
cancel
camera_alt

representational image

ബംഗളൂരു: യുവതിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായ വളർത്തുനായെ ഒഴിവാക്കാൻ ഡോക്ടർ നിർദേശിച്ചു. എന്നാൽ, ഭർതൃവീട്ടുകാർ നായെ ഒഴിവാക്കാൻ സമ്മതിക്കാത്തതിനാൽ യുവതിയും മകളും ജീവനൊടുക്കി.ബംഗളൂരുവിലെ ആർ. ദിവ്യ (36), മകൾ ഹൃദയ (13) എന്നിവരാണ് മരിച്ചത്. നായെ ഒഴിവാക്കണമെന്ന ഡോക്ടറുടെ നിർദേശം പാലിക്കാൻ ഭർതൃവീട്ടുകാർ തയാറാകാത്തതിന്‍റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.

ആത്മഹത്യപ്രേരണകുറ്റം ചുമത്തി ദിവ്യയുടെ ഭർത്താവ് ശ്രീനിവാസ്, ഭർതൃമാതാവ് വസന്ത, ഭർതൃപിതാവ് ജനാർദനൻ എന്നിവർക്കെതിരെ ഗോവിന്ദപുര പൊലീസ് കേസെടുത്തു. ദിവ്യക്ക് വർഷങ്ങളായി ശ്വാസംമുട്ടലുമായി ബന്ധപ്പെട്ടതും ചർമസംബന്ധമായതുമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പിതാവ് എം.കെ. രാമൻ പറഞ്ഞു.

ഡോക്ടറെ കാണിച്ചപ്പോൾ നായ്ക്കളുമായി അകലം പാലിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ഇക്കാര്യം അനുസരിക്കാനോ വളർത്തുനായെ ഒഴിവാക്കാനോ ഭർതൃവീട്ടുകാർ തയാറായില്ല.നായിൽനിന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു ഭർതൃവീട്ടുകാരുടെ നിലപാട്. തുടർന്നുള്ള മനോവിഷമത്തിലായിരുന്നു ആത്മഹത്യ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - did not agree to get rid of the pet dog; young woman and her daughter kill self
Next Story