Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഞങ്ങൾ കൊറിയനും കെ...

'ഞങ്ങൾ കൊറിയനും കെ പോപ്പുമാണ്, നിങ്ങൾ ഇന്ത്യയും ബോളിവുഡും'- ഗാസിയാബാദ് പെൺകുട്ടികളുടെ ഡയറിക്കുറിപ്പ്

text_fields
bookmark_border
Diary of Ghaziabad sisters
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

ഗാസിയാബാദ്: ഉത്തർപ്രദേശിൽ കെട്ടിടത്തിന്‍റെ ഒമ്പതാം നിലയിൽ നിന്ന് ചാടി പ്രായപൂർത്തിയാകാത്ത സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊറിയൻ സംസ്കാരത്തോടുള്ള അമിതാരാധനയാണ് കടുംകൈ ചെയ്യാൻ കുട്ടികളെ പ്രേരിപ്പിച്ചതെന്ന് ഇവരുടെ ഡയറിക്കുറിപ്പുകളിൽ നിന്ന് വ്യക്തമായിരുന്നു. ഡയറിയിലെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഞങ്ങൾ കുടുംബത്തേക്കാൾ സ്നേഹിക്കുന്നത് കൊറിയയെ ആണെന്നും ഇവരുടെ കുറിപ്പുകളിൽ പറയുന്നു.

കൊറിയൻ, തായ്‌ലൻഡ്, അമേരിക്കൻ, ലണ്ടൻ, ജപ്പാൻ ആസ്ഥാനമായുള്ള അഭിനേതാക്കളും പ്രോഗ്രാമുകളും ഉൾപ്പെടെ അവർക്ക് പ്രിയപ്പെട്ട 19 കാര്യങ്ങൾ കുറിപ്പിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഡോബി സ്റ്റുഡിയോ ഗെയിം, ഈവിൾ നൺ ഗെയിം, ഐസ് സ്‌ക്രീം മാൻ എന്നിവ അവർക്ക് വളരെ പ്രിയപ്പെട്ടതാണെന്നും ഇതിൽ പറയുന്നു.

കൊറിയനും കെ-പോപ്പുമാണ് ഞങ്ങളുടെ ജീവിതമെന്നും ഇതിലേക്ക് സഹോദരനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും കൊറിയൻ സംസ്കാരം ഇഷ്ടപ്പെടാൻ പഠിപ്പിച്ചതായും പെൺകുട്ടികളുടെ കുറിപ്പിലുണ്ട്. 'കൊറിയൻ കഥാപാത്രങ്ങളായ ലെനോയും കുയിനയും സഹോദരീസഹോദരന്മാരാണെന്ന് ഞങ്ങൾ സഹോദരനോട് പറയുമായിരുന്നു. പക്ഷേ അമ്മ വന്ന് അത് പഠിപ്പിക്കരുതെന്ന് ഞങ്ങളോട് പറയും. ഞങ്ങൾക്കത് വിഷമം തോന്നിയിരുന്നു. തുടർന്ന് സഹോദരനെ ശത്രുവായി കാണാൻ ഞങ്ങൾ തീരുമാനിച്ചു.'- ഡയറി കുറിപ്പിൽ പറയുന്നു.

വഴക്ക് പറയുന്നതിൽ വിഷമം തോന്നിയിരുന്നെന്നും ഇന്ത്യക്കാരനെ കല്യാണം കഴിക്കേണ്ടി വരുമോ എന്ന് ഭയന്നിരുന്നെന്നും അതിനാൽ മരിക്കാൻ തീരുമാനിക്കുന്നുവെന്നുമായിരുന്നു ഡയറിയിൽ.

ഗാസിയാബാദ് നിവാസികളായ നിഷിക (16) അർധ സഹോദരികളായ പ്രാചി (14), പാഖി (12) എന്നിവർ ബുധനാഴ്ച്ചയാണ് ഒമ്പതാം നിലയിലെ അപാർട്മെന്‍റിലുള്ള പൂജാമുറിയിലെ ജനാലയിലൂടെ പുറത്തേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇവർ വർഷങ്ങൾക്ക് മുന്നേ സ്കൂളിൽ പോവുന്നത് നിർത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ghaziabadkoriachildren suicidedigital addictiononline games addiction
News Summary - “We are Korean and K-Pop and you are India and Bollywood,”: Diary of Ghaziabad sisters
Next Story