Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിലെ ഖനിയിൽ...

മധ്യപ്രദേശിലെ ഖനിയിൽ നിന്ന്​ കിട്ടിയത്​ 50 ലക്ഷത്തി​െൻറ വജ്രം; സർക്കാർ നികുതിക്ക്​ ശേഷമുള്ളത്​ ഉടമക്ക്​

text_fields
bookmark_border
മധ്യപ്രദേശിലെ ഖനിയിൽ നിന്ന്​ കിട്ടിയത്​ 50 ലക്ഷത്തി​െൻറ വജ്രം; സർക്കാർ നികുതിക്ക്​ ശേഷമുള്ളത്​ ഉടമക്ക്​
cancel

ഭോപാൽ: മധ്യപ്രദേശിലെ ഖനിയിൽനിന്ന്​ 50 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം ക​ണ്ടെത്തി. 10.69 കാരറ്റ്​ മൂല്യം വരുന്ന വജ്രമാണിതെന്ന്​ അധികൃതർ പറയുന്നു. മധ്യപ്രദേശ്​ പന്ന ജില്ലയിൽ റാണിപുർ പ്രദേശത്തെ ഖനിയിൽനിന്നാണ്​ വജ്രം ലഭിച്ചത്​. 

ആനന്ദിലാൽ കുഷ്​വാഹ എന്ന വ്യക്തി പാട്ടത്തിനെടുത്ത്​ ഖനി നടത്തുകയായിരുന്നു. വജ്രം ഉടൻ ലേലത്തിൽവെക്കും. സർക്കാറിന്​ ലഭിക്കേണ്ട റോയൽറ്റിയും നികുതിയും നൽകിയശേഷം ബാക്കി തുക ഉടമസ്​ഥന്​ കൈമാറും. 

ലോക്​ഡൗണിൽ ഇളവുകൾ അനുവദിച്ചശേഷം ഖനി പ്രവർത്തനം ആരംഭിച്ചതോടെ ആദ്യമായാണ്​ ഇത്രയും മൂല്യമുള്ള വജ്രം ലഭിക്കുന്നത്​. നേരത്തേ ചെറിയ വജ്രങ്ങൾ ഇവിടെനിന്ന്​ ലഭിച്ചിരുന്നു. ബുന്ദേൽഖണ്ഡ്​ മേഖലയിലുള്ള പന്ന ജില്ലയിൽ ധാരാളം വജ്രനിക്ഷേപമുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshdiamondMine
News Summary - Diamond Worth Rs 50 Lakh Found In Madhya Pradesh Mine -India news
Next Story