വജ്രവ്യാപാരികൾ നീരവ് മോദിയുമായുള്ള കച്ചവട ബന്ധം ഒഴിയുന്നു
text_fieldsസുറത്ത്: ഇന്ത്യയിലെ വിവിധ വജ്രവ്യാപാരികൾ നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയുമായുള്ള ദീർഘനാളത്തെ കച്ചവട ബന്ധം അവസാനിപ്പിച്ചു. ബാങ്ക് തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ഇരുവരും കുടിശ്ശിക നൽകാൻ ൈവകുന്നതാണ് കച്ചവട ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനു പിറകിലെന്ന് വ്യാപാരികൾ അറിയിച്ചു.
ഗുജറാത്തിലെ സൂറത്തിലാണ് ലോക വജ്രവ്യാപാരത്തിെൻറ 80 ശതമാനത്തോളവും കേന്ദ്രീകരിച്ചിരിക്കുന്നത്. ജൈന- പേട്ടൽ വിഭാഗക്കാരാണ് വജ്രം മുറിക്കുന്നതിനും പോളിഷ് ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്നവരിൽ ഭൂരിഭാഗവും. സൂറത്തിലെ എട്ട് വ്യാപാരികളാണ് മോദിയും ചോക്സിയുമായുള്ള കച്ചവടം ഒഴിഞ്ഞത്.
രണ്ടുമാസത്തെ സാവകാശത്തിന് നീരവും ചോക്സിയും ചരക്കെടുത്താൽ പണം ലഭിക്കാൻ ചുരുങ്ങിയത് മൂന്നു മാസമെങ്കിലും പിടിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. നിരവധി തവണ ആവശ്യപ്പെട്ടാൽ മാത്രമേ പണം ലഭിക്കാറുള്ളു. കഴിഞ്ഞ തവണത്തെ പണത്തിനായി ഇരുവരുടെയും പ്രതിനിധികെള സമീപിെച്ചങ്കിലും പ്രതികരണമുണ്ടായില്ല. ഇരുവരും ജനുവരിയിൽ തന്നെ നാടുവിട്ടതയാണ് കരുതുന്നത്. ഇവർ എവിെടയാണ് ഇപ്പോഴുള്ളതെന്നതിനെ കുറിച്ച് അറിയില്ലെന്നും വ്യാപാരികൾ പറയുന്നു.
മെഹുൽ ചോക്സിക്ക് പോളിഷ് ചെയത് വജ്രങ്ങൾ വിറ്റു കഴിഞ്ഞാൽ പണത്തിനായി അഞ്ചും ആറും മാസം പിറകെ നടക്കണം. പലപ്പോഴും ഒഴിവുകഴിവുകളും പറയും. ഒടുവിൽ അവരുമായുള്ള കച്ചവടം ഒഴിയാൻ തീരുമാനിക്കുകയായിരുന്നെന്ന് 50 വർഷത്തോളമായി വജ്രവ്യാപാരത്തിലേർപ്പെട്ട വ്യവസായി മാധ്യമങ്ങളെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
