ലാൻഡ് ഫോണിൽ നിന്ന് മൊബൈലിലേക്ക് വിളിക്കുമ്പോൾ പൂജ്യം ചേർക്കണം
text_fieldsന്യൂഡൽഹി: ലാൻഡ് ഫോണിൽ നിന്ന് മൊബൈലിലേക്ക് വിളിക്കുമ്പോൾ ഇനി നമ്പറിനു മുന്നിൽ പൂജ്യംകൂടി ചേർക്കണം. രാജ്യത്ത് ജനുവരി ഒന്നുമുതൽ ഇത് നിലവിൽ വരും.
മൊബൈൽ ഉപയോക്താക്കൾ കൂടിയതിനാൽ നമ്പറുകൾ 10ൽനിന്ന് 11 അക്കമാക്കുന്നതിെൻറ ഭാഗമാണിത്. ഇതിനുള്ള നടപടിയെടുക്കാൻ ടെലികോം കമ്പനികൾക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നിർദേശം നൽകി.
ലാൻഡ് ലൈനുകളിൽനിന്ന് മൊബൈലിലേക്ക് വിളിക്കുമ്പോൾ പൂജ്യം കൂടി ചേർക്കാനായി കഴിഞ്ഞ മേയിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നൽകിയ നിർദേശം അംഗീകരിച്ചാണ് കേന്ദ്ര ടെലികോം മന്ത്രാലയം സർക്കുലർ പുറത്തിറക്കിയത്.
മാറ്റത്തോടെ 2544 ദശലക്ഷം പുതിയ നമ്പറുകൾകൂടി അനുവദിക്കാൻ മൊബൈൽ സേവനദാതാക്കൾക്കാവുമെന്നും ട്രായ് പറയുന്നു.

