Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇറാൻ, ഇറാഖ്​, ഗൾഫ്​...

ഇറാൻ, ഇറാഖ്​, ഗൾഫ്​ വ്യോമപാതകൾ ഒഴിവാക്കാൻ​ വിമാന കമ്പനികൾക്ക് ഇന്ത്യയുടെ നിർദേശം

text_fields
bookmark_border
ഇറാൻ, ഇറാഖ്​, ഗൾഫ്​ വ്യോമപാതകൾ ഒഴിവാക്കാൻ​ വിമാന കമ്പനികൾക്ക് ഇന്ത്യയുടെ നിർദേശം
cancel

ന്യൂഡൽഹി: യു.എസ്​-ഇറാൻ​ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ, ഇറാഖ്​, ഗൾഫ് വഴിയുള്ള​ വ്യോമപാതകൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം​ നിർദേശം നൽകി. അത്യാവശ്യ സാഹചര്യത്തിലല്ലാതെ ഇറാഖിലേക്കുള്ള യാത്ര ഇനിയൊരു അറിയിപ്പുണ്ടാക​ുന്നതുവരെ ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരൻമാർക്കും നിർദേശമുണ്ട്.

ഇറാഖിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കുകയും ഇറാഖിനകത്തെ യാത്രകൾ ഒഴിവാക്കുകയും ചെയ്യണം. ഇന്ത്യക്കാർക്ക്​ സഹായത്തിന് ബാഗ്​ദാദിലെ ഇന്ത്യൻ എംബസിയും എർബിലെ കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറാഖിലെ യു.എസ്​ സൈനിക താവളങ്ങൾക്ക്​ നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് ​പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധസമാനമായ സാഹച​ര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ്​ വിദേശകാര്യ മന്ത്രാലയത്തിൻെറ നിർദേശം.

അതേസമയം, ഗൾഫ് സർവീസുകൾ നിർത്തിവെക്കാൻ യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്​മിനിസ്​ട്രേഷൻ യാത്രാ വിമാന കമ്പനികളോട് ആവശ്യപ്പെട്ടു. ഇറാഖ്, ഇറാന്‍, ഗള്‍ഫ് ഓഫ്​ ഒമാന്‍, ഇറാനും സൗദിക്കുമിടയിലെ കടൽ തുടങ്ങിയ വ്യോമപാതകളിലാണ് യാത്രാവിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US-Iran tensionsIran attackavoid airspaceUS-IRAN attack
News Summary - dia tells all Indian carriers to avoid airspace of Iran, Iraq and the Gulf -india news
Next Story