Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിലെ ധീരുഭായ് അംബാനി സ്‌കൂളിന് ബോംബ് ഭീഷണി സന്ദേശം

text_fields
bookmark_border
Mumbais Dhirubhai Ambani School gets bomb threat call
cancel
camera_alt

പ്രതീകാത്മക ചിത്രം

മുംബൈ: ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ ബോംബ് ഭീഷണി. ചൊവ്വാഴ്ചയാണ് അജ്ഞാതൻ സ്കൂൾ തകർക്കുമെന്ന് ഭീഷണി മുഴക്കിയത്. വൈകീട്ട് നാലരയോടെയാണ് സ്കൂളിലെ ലാൻഡ് ഫോണിലേക്ക് കോൾ വന്നത്. സ്കൂളിൽ ടൈംബോംബ് വെച്ചതായി വിളിച്ചയാൾ അവകാശപ്പെട്ടു. ഉടനെ കോൾ കട്ടായി.

ഉടൻ തന്നെ സ്കൂൾ അധികൃതർ പൊലീസിനെ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിളിച്ചയാളെ തിരിച്ചറിഞ്ഞെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും മുംബൈ പൊലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ ഒരു ഭീഷണി കോൾ വന്നിരുന്നു. അജ്ഞാത കോളർ ആശുപത്രി സ്ഫോടനത്തിൽ തകർക്കുമെന്നും ഭീഷണിപ്പെടുത്തുകയും അംബാനി കുടുംബത്തിന് വധഭീഷണി നൽകുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mumbai's Dhirubhai Ambani School gets bomb threat call
Next Story