എം.എൽ.എമാരെ അയോഗ്യരാക്കിയ സംഭവം: കോടതി മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: തമിഴ്നാട്ടിൽ ദിനകരൻ പക്ഷത്തേക്ക് കൂറ് മാറിയതിനെ തുടർന്ന് അയോഗ്യരാക്കപ്പെട്ട 18 എ.െഎ.എ.ഡി.എം.കെ എം.എൽ.മാരുടെ ആവശ്യത്തിന്സുപ്രീംകോടതിയിൽ തിരിച്ചടി. കേസ് മദ്രാസ് ഹൈകോടതിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം കോടതി തള്ളി.
കേസ് മദ്രാസ് ഹൈകോടതിയിൽ തന്നെ തുടരുമെന്ന് കോടതി വ്യക്തമാക്കി. ഇതിനായി പുതിയൊരു ജഡ്ജിയെ നിയമിക്കുകയും ചെയ്തു. ജസ്റ്റിസ് എം.സത്യനാരായണ കേസിെൻറ മേൽേനാട്ടം വഹിക്കും. നേരത്തെ ജസ്റ്റിസ് വിമലയായിരുന്നു കേസിൽ വാദം കേട്ടിരുന്നത്. ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് എം.സുന്ദർ എന്നിവരുൾപ്പെട്ട ഹൈകോടതിയുടെ രണ്ടംഗ ബെഞ്ച് രണ്ട് വ്യത്യസ്തമായ വിധികൾ പുറപ്പെടുവിച്ചിരുന്നു.
എം.എൽ.എമാരെ അുയാഗ്യരാക്കിയ സ്പീക്കറുടെ തീരുമാനം ഇന്ദിര ബാനർജി ശരി വെച്ചപ്പോൾ എം.എൽ.എമാർക്ക് അനുകൂലമായ വിധിയാണ് എം. സുന്ദറിൽ നിന്ന് ഉണ്ടായത്. ഇതേ തുടർന്ന് കേസ് വിപുലമായ ബഞ്ചിെൻറ പരിഗണനക്കു വിടുകയായിരുന്നു.
