Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയുടെ ചുമതല...

യു.പിയുടെ ചുമതല ധർമേന്ദ്ര പ്രധാന്​; തെരഞ്ഞെടുപ്പ്​ മുന്നൊരുക്കങ്ങൾക്ക്​ ചുക്കാൻ പിടിക്കുന്നത്​ കേന്ദ്രമന്ത്രിമാർ

text_fields
bookmark_border
BJP
cancel

ന്യൂഡൽഹി: അടുത്ത വർഷം അഞ്ച്​ സംസ്​ഥാനങ്ങളിലേക്ക്​ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചുമതലകൾ വീതിച്ചു നൽകി ബി.ജെ.പി.

ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്ര​ദശിൽ ഭരണം നിലനിർത്താനുള്ള പ്രവർത്തനങ്ങൾക്ക്​ ചുക്കാൻ പിടിക്കാനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പാർട്ടി നേതൃത്വം ചുമതലപ്പെടുത്തി. കേന്ദ്ര കായിക മന്ത്രി അനുരാഗ്​ സിങ്​ ഠാക്കൂർ, അർജുൻ റാം മേഘ്​വാൾ, ശോഭ കരന്ദ്​ലജെ, അന്നപൂർണ ദേവി, എം.പിമാരായ സരോജ്​ പാണ്ഡേ, വിവേക്​ ഠാക്കുർ എന്നിവർക്കാണ്​ യു.പിയുടെ സഹചുമതല.

കേന്ദ്ര പാർലമെന്‍ററികാര്യ വകുപ്​ മന്ത്രി പ്രൾഹാദ്​ ജോഷിക്കാണ്​ ഉത്തരാഖണ്ഡിന്‍റെ ചുമതല. പാർട്ടി എം.പി ലോകേത്​ ചാറ്റർജി ജോഷിയുടെ കൂടെയുണ്ടാകും.

കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ്​ ഷെഖാവത്തിനാണ്​ പഞ്ചാബിന്‍റെ ചാർജ്​. കേന്ദ്രമന്ത്രിമാരായ ഹർദീപ്​ സിങ്​ പുരിക്കും മീനാക്ഷി ലേഖിക്കുമാണ്​ സഹചുമതല​. ​മണിപ്പൂരിൽ കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവിനാണ്​ മുഖ്യചുമതല. കേന്ദ്ര മന്ത്രി പ്രതിമ ഭൗമികും അസം മന്ത്രി അശോക്​ സിംഗാളും സഹായിക്കും. മുൻ മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസിനാണ്​ ഗോവയുടെ ചാർജ്​.

ഉത്തർപ്രദേശ്​, ഉത്തരാഖണ്ഡ്​, ഗോവ, മണിപ്പൂർ, പഞ്ചാബ്​ എന്നീ സംസ്​ഥാനങ്ങളാണ്​ അടുത്ത വർഷം പോളിങ്​ ബുത്തിലെത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmendra pradhanUP election 2022bjp
News Summary - Dharmendra Pradhan UP's In-Charge; BJP Announces Election In Charges For Poll Bound States
Next Story