ധർമ്മസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊന്ന നൂറിലേറെ പെൺകുട്ടികളെ കുഴിച്ചു മൂടിയെന്ന മൊഴി: അന്വേഷണസംഘം വിപുലീകരിച്ചു
text_fieldsമംഗളൂരു: ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി കുഴിച്ചു മൂടി എന്ന ശുചീകരണ ജീവനക്കാരന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച അന്വേഷണത്തിന് സർക്കാർ
രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വിപുലീകരിച്ചു. ദക്ഷിണ കന്നട, ഉത്തര കന്നട, ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളിൽ സേവനം ചെയ്യുന്ന പൊലീസ് ഓഫിസർമാരെയാണ് കൂടുതലായി ഉൾപ്പെടുത്തിയത്.
ദക്ഷിണ കന്നട ജില്ലയിലെ ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ(നമ്പർ 39/2025-) അന്വേഷണത്തിന് വിവിധ കോണുകളിൽ നിന്നുയർന്ന ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ നേരത്തെ എസ്.ഐ.ടി രൂപവത്കരിച്ചിരുന്നു. ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.ജി.പി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡി.ഐ.ജി (റിക്രൂട്ട്മെന്റ്) എം.എൻ അനുചേത്, ഡി.സി.പി (സി.എ.ആർ സെൻട്രൽ) സൗമ്യ ലത, എസ്.പി (ആഭ്യന്തര സുരക്ഷാ വിഭാഗം) ജിതേന്ദ്ര കുമാർ ദയാമ എന്നിവരെയാണ് തുടക്കത്തിൽ ഉൾപ്പെടുത്തിയത്.
എസ്.ഐ.ടി ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ പേരെ നിയമിച്ചുകൊണ്ട് കർണാടക പൊലീസ് ഡയറക്ടർ ജനറൽ ഡോ. എം.എ. സലീം ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.
സിഎ സൈമൺ (എസ്.പി, ഡിസിആർബി, മംഗളൂരു), ലോകേഷ് എ.സി (ഡി.എസ്.പി, സിഇഎൻ പിഎസ്, ഉഡുപ്പി), മഞ്ജുനാഥ് (ഡി.എസ്.പി, സിഇഎൻ പിഎസ്, ദക്ഷിണ കന്നട), മഞ്ജുനാഥ് (ഇൻസ്പെക്ടർ, സിസിബി), സമ്പത്ത് ഇ.സി (ഇൻസ്പെക്ടർ, സിസിബി), കുസുമാധർ കെ. (ഇൻസ്പെക്ടർ, സിസിബി), മഞ്ചുനാഥ് ഗൗഡ (ഇൻസ്പെക്ടർ ബൈന്ദൂർ, ഉഡുപ്പി), കോകില നായക് (എസ്ഐ, സിസിബി), വയലറ്റ് ഫെമിന (എസ്ഐ, സിസിബി), ശിവശങ്കർ (എസ്ഐ, സിസിബി), രാജ് കുമാർ ഉക്കാലി (എസ്ഐ, സിർസി വനിതാ പൊലീസ് സ്റ്റേഷൻ, ഉത്തര കന്നട), സുഹാസ് ആർ. (എസ്ഐ, ക്രൈം, അങ്കോള ഉത്തര കന്നട), വിനോദ് എം. ജെ. (എസ്ഐ, മെസ്കോം, മംഗളൂരു), സുഭാഷ് കാമത്ത് (എഎസ്ഐ, ഉഡുപ്പി ടൗൺ), ഹരീഷ് ബാബു (എച്ച്സി , കൗപ് ഉഡുപ്പി), പ്രകാശ് (എച്ച്സി , മാൽപെ സബ് ഡിവിഷണൽ ഓഫീസ്, ഉഡുപ്പി), നാഗരാജ് (എച്ച്സി , കുന്താപുരം ടൗൺ ഉഡുപ്പി), ദേവരാജ് (എച്ച്സി എഫ്എംഎസ്, ചിക്കമംഗളൂരു) എന്നിവരെയാണ് എസ്.ഐ.ടിയിലേക്ക് പുതുതായി നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

