Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധർമസ്ഥല കൊ​ല​പാ​ത​ക പ​ര​മ്പ​ര; എൻ.ഐ.എ അന്വേഷണം വേണമെന്ന് പി. ​സ​ന്തോ​ഷ് കു​മാ​ർ എം.​പി

text_fields
bookmark_border
ധർമസ്ഥല കൊ​ല​പാ​ത​ക പ​ര​മ്പ​ര; എൻ.ഐ.എ അന്വേഷണം വേണമെന്ന് പി. ​സ​ന്തോ​ഷ് കു​മാ​ർ എം.​പി
cancel

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണ ക​ന്ന​ട​യി​ലെ ധ​ർ​മ​സ്ഥ​ല​യി​ൽ കൊ​ല്ല​പ്പെ​ട്ട നി​ര​വ​ധി ആ​ളു​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​ച്ചു​മൂ​ടി​യി​ട്ടു​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ൽ എ​ൻ.​ഐ.​എ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​ക്ക് ക​ത്തെ​ഴു​തി പി. ​സ​ന്തോ​ഷ് കു​മാ​ർ എം.​പി. ആ​ത്മീ​യ കേ​ന്ദ്ര​മാ​യും പു​ണ്യ​സ്ഥ​ല​മാ​യും ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ധ​ർ​മ​സ്ഥ​ല​യി​ൽ​നി​ന്ന് അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത​ക​ളാ​ണ് ദി​വ​സ​വും പു​റ​ത്തു​വ​രു​ന്ന​ത്.

1995നും 2014​നും ഇ​ട​യി​ൽ 500 ല​ധി​കം മ​നു​ഷ്യ​ശ​രീ​ര​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​യ​താ​യി മു​ൻ ക്ഷേ​ത്ര ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി ന​ട​ത്തി​യ കു​റ്റ​സ​മ്മ​തം ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. നേത്രാവതി നദിക്ക് സമീപമാണ്‌ മൃതദേഹങ്ങൾ സംസ്‌കരിച്ചതെന്നും അവയിൽ പലതും ബലാത്സംഗം ചെയ്‌ത്‌ കൊന്നവയാണെന്നും അയാൾ ആരോപിച്ചു

കേ​സ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് (എ​ൻ.​ഐ.​എ) വി​ട​ണ​മെ​ന്നും സ​ന്തോ​ഷ് കു​മാ​ർ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴിലാളി നിലവിൽ രഹസ്യ കേന്ദ്രത്തിലാണ്.

ഞെട്ടിക്കുന്ന വിവരങ്ങളാണ് കേസുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്നത്. കൊല്ലപ്പെട്ടവരുടേതെന്ന് കരുതുന്ന അസ്ഥികൂട ഭാഗങ്ങൾ വെളിപ്പെടുത്തൽ നടത്തിയയാൾ കോടതിയിൽ ഹാജരാക്കുകയും ഇത് പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അന്വേഷണം മന്ദഗതിയിലാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dharmasthala mass burials CPI seeks NIA probe into alleged rapes and murders
Next Story