'ധർമസ്ഥല അന്വേഷണം അവസാനിപ്പിക്കാനുള്ള ഗൂഢാലോചന'; ഹിന്ദു ജാഗരൺ വേദികെ പ്രസിഡന്‍റ് അറസ്റ്റിൽ
text_fieldsമംഗളൂരു: അപകീർത്തിപരമായ പ്രസ്താവന നടത്തിയതിന് ഹിന്ദു ജാഗരൺ വേദികെ പ്രസിഡന്‍റ് അറസ്റ്റിൽ. ബി.ജെ.പി ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ പരാമർശം നടത്തിയെതിനാണ് മഹേഷ് ഷെട്ടി തിമ്മരോഡിയെ ഉഡുപ്പി ജില്ല പൊലീസ് അറസ്റ്റ് ചെയ്തത്.
രാഷ്ട്രീയ ഹിന്ദു ജാഗരൺ വേദികെ പ്രസിഡന്‍റാണ് മഹേഷ് ഷെട്ടി തിമ്മരോഡി. ഉജിരെയിലെ വസതിയിൽ വെച്ചായിരുന്നു അറസ്റ്റ്. സംഭവത്തിൽ സംസ്ഥാന സർക്കാരിനും ബി.ജെ.പിക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
'ഇത് എസ്.ഐ.ടി അന്വേഷണം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ്. സൗജന്യക്ക് നീതി ലഭിക്കണം. തീർച്ചയായും നീതി ലഭിക്കും'. മഹേഷ് ഷെട്ടി തിമ്മരോടി പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സർക്കാരും ബി.ജെ.പിയുമാണ് ഉത്തരവാദികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിമ്മരോടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് രണ്ട് തവണ നോട്ടീസ് അയച്ചതായി ഉഡുപ്പി പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു. ഹാജരാകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 353(2) ജാമ്യമില്ലാ വകുപ്പ്, 352എന്നീ വകുപ്പുകൾ പ്രകാരമാണ് തിമ്മരോടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

