ആദ്യമായി ഒരൊറ്റ കോവിഡ് കേസുമില്ലാതെ മുംബൈയിലെ ധാരാവി
text_fieldsമുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയിൽ ഇന്ന് ഒരൊറ്റ കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏപ്രിൽ ഒന്നിന് ശേഷം ഇതാദ്യമായാണ് കോവിഡ് കേസുകളില്ലാതെ ധാരാവിയിൽ ഒരു ദിവസം കടന്നുപോകുന്നത്. ആരോഗ്യപ്രവർത്തകരും അധികാരികളും നിരന്തരമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ധാരാവിയിൽ കോവിഡ് വ്യാപനം മികച്ച രീതിയിൽ നിയന്ത്രണ വിധേയമായത്.
ഇതുവരെ 3,788 കോവിഡ് കേസുകൾ ധാരവിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പ്രദേശത്തെ സജീവമായ കേസുകളുടെ എണ്ണം 12 ആണ്, അതിൽ എട്ട് രോഗികൾ നിലവിൽ െഎസൊലേഷനിൽ കഴിയുകയാണ്. 3,464 കൊറോണ വൈറസ് രോഗികൾ ധാരവിയിൽ സുഖം പ്രാപിച്ചിട്ടുണ്ട്.
നിരന്തരമായി നടത്തിയ പരിശോധനകളും നിർബന്ധിത െഎസൊലേഷനുകളും ഏർപ്പെടുത്തിയാണ് കോവിഡിനെ ധാരാവിയിൽ പിടിച്ചുകെട്ടിയതെന്ന് ആരോഗ്യ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ജൂലൈ 26ന് രണ്ട് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ശേഷം വർധിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആദ്യമായി പുതിയ കോവിഡ് കേസുകളില്ലാത്ത ദിവസം പിറന്നത് ഇന്നാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

