Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധാരാവിയിൽ രോഗികൾ ...

ധാരാവിയിൽ രോഗികൾ  കുറഞ്ഞു

text_fields
bookmark_border
ധാരാവിയിൽ രോഗികൾ  കുറഞ്ഞു
cancel

മും​ബൈ: ന​ഗ​ര​ത്തി​ലെ ​േഹാ​ട്​​സ്​​പോ​ട്ടാ​യ ധാ​രാ​വി ചേ​രി​യി​ൽ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. ചൊ​വ്വാ​ഴ്​​ച 25 പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ല്​ ദി​വ​സ​മാ​യി കോ​വി​ഡ്​ മ​ര​ണ​മി​ല്ല. 2,716 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ണ്ടാ​യ​ത്. 71 പേ​ർ മ​രി​ച്ചു. ബു​ധ​നാ​ഴ്​​ച മു​ത​ൽ ധാ​രാ​വി​യി​ൽ പു​തു​താ​യി ക​ണ്ടെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. 1,402 രോ​ഗി​ക​ളും 53 മ​ര​ണ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത മേ​യി​ലാ​ണ്​ ധാ​രാ​വി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ളു​ണ്ടാ​യ​ത്. 

തി​ങ്ക​ളാ​ഴ്​​ച കോ​ൺ​സ്​​റ്റ​ബി​ൾ മ​രി​ച്ച​തോ​ടെ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ക്കു​ന്ന മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ എ​ണ്ണം 28 ആ​യി. ഇ​തി​ൽ 16 പേ​ർ മും​ബൈ പൊ​ലീ​സി​ലേ​താ​ണ്. 2,400 ലേ​റെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ഇ​തു​വ​രെ കോ​വി​ഡ്​ ബാ​ധി​ച്ചി​രു​ന്നു. ഇ​വ​രി​ൽ 550 ഒാ​ളം പേ​ർ പി​ന്നീ​ട്​ രോ​ഗ​മു​ക്​​ത​രാ​യി. 

അ​തി​നി​ട​യി​ൽ, മ​ഹാ​രാ​ഷ്​​ട്ര​യി​ലെ കോ​വി​ഡ്​ മ​ര​ണ​നി​ര​ക്ക്​ 3.37 ആ​യി. തി​ങ്ക​ളാ​ഴ്​​ച വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ 70,016 പേ​ർ​ക്കാ​ണ്​ സം​സ്​​ഥാ​ന​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച​ത്. ഇ​വ​രി​ൽ 2,362 പേ​ർ മ​രി​ച്ചു. ക​ഴി​ഞ്ഞ ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മ​ര​ണ ക​ണ​ക്ക്​ 100 ക​ട​ന്ന​തോ​ടെ​യാ​ണ്​ മ​ര​ണ​നി​ര​ക്കി​ൽ നേ​രി​യ മാ​റ്റ​മു​ണ്ടാ​യ​ത്. 41,009 രോ​ഗി​ക​ളും 1,319 മ​ര​ണ​വും എ​ന്ന​താ​ണ്​ തി​ങ്ക​ളാ​ഴ്​​ച വ​രെ​യു​ള്ള മും​ബൈ​യി​ലെ ക​ണ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsMaharasthracovid 19
News Summary - Dharavi covid cases-India news
Next Story