Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധാരാവി ചേരിയിൽ...

ധാരാവി ചേരിയിൽ കോവിഡ്​ പടരു​​േമ്പാൾ

text_fields
bookmark_border
ധാരാവി ചേരിയിൽ കോവിഡ്​ പടരു​​േമ്പാൾ
cancel

ന്യൂഡൽഹി: റോഡുകളിൽ ആളൊഴിഞ്ഞു, കടകൾ അടഞ്ഞുകിടക്കുന്നു, ചിലയിടങ്ങളിൽ പൊലീസും സേനയും പ്രതിരോധ വലയം തീർത്തി രിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കോവിഡ്​ പടർന്നുപിടിക്കു​േമ്പാൾ മും​ബൈ നഗരം നിശ്ചലമാണ്​.

ബഹുനില കെട്ടിട​ങ്ങളോ ബാൽക്കണികളോ ഏക്കറോളം പടർന്നുകിടക്കുന്ന ചേരിയിൽ കാണാനാകില്ല. കുടിലുകളും ഒറ്റമു റി വീടുകളും മാത്രമാണ്​ ഏഴും എട്ടും അംഗങ്ങളുള്ള കുടുംബങ്ങൾക്ക്​ അന്തിയുറങ്ങാനുള്ളത്​. ഈ കുടിലുകളിൽനിന്നുമാണ ്​ രാജ്യം മൊത്തം ആളിപ്പടരാൻ സാധ്യതയുള്ള കോവിഡി​ന്​ എതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭി​ക്കേണ്ടത്​.

ധാരാവിയിൽ ഇതുവരെ അഞ്ച ുപേർക്കാണ്​ കോവിഡ്​ ബാധ റിപ്പോർട്ട്​ ചെയ്​തത്​. ആ​ദ്യം​ രോഗം സ്​ഥിരീകരിച്ച 56 കാരൻ മരിച്ചു. ആളുകൾ തിങ്ങിപാർ ക്കുന്ന, മതിയായ സൗകര്യങ്ങളില്ലാത്ത ഒരു പ്രദേശത്താണ്​ ഈ മരണം എന്നതാണ്​ ഭീതിയുണർത്തുന്നത്​.

ധാരാവിയിൽ കോവിഡ്​ ബാധ പടർന്നുപിടിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതി​​െൻറ ഭാഗമായി പ്രദേശം മുഴുവൻ ശക്തമായ നിയന്ത്രണം ഏർപ്പെട​ുത്തിക്കഴിഞ്ഞു. ആൾക്കൂട്ടം അനുവദിക്കില്ല. ദിവസ വരുമാനക്കാരാണ്​ ഇവിടത്തെ അധികപേരും. ഇപ്പോൾ തൊഴിലും ഇല്ല. ഈ സാഹചര്യം ആശങ്ക ഉയർത്തുന്നതായി മഹാരാഷ്​ട്ര ആരോഗ്യമന്ത്രി രാ​േജഷ്​ തോപെ വ്യക്തമാക്കിയിരുന്നു.

ധാരാവിയിലെ ഒരു കുടുംബത്തി​​െൻറ വാർഷികവരുമാനം പോലും 5000ത്തിൽ താഴെയാണ്​. മുംബൈയിലെ ഏഴ്​ വാർഡുകളിലായി 613 ഹെക്​ടറിലാണ്​ ധാരാവി പ്രദേശം. ഏകദേശം പത്തുലക്ഷത്തിലധികംപേർ തിങ്ങിപാർക്കുന്നു. ഇതിൽ പത്തുശതമാനത്തോളം പേർ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചതോടെ യു.പി, ബിഹാർ എന്നിവിടങ്ങളിലെ സ്വന്തം ഗ്രാമങ്ങളിലേക്ക്​ മടങ്ങി.

ഇവിടത്തെ ജനങ്ങളോട്​ മാസ്​ക്​ ധരിക്കേണ്ടതി​​െൻറ ആവശ്യക​തയെക്കുറിച്ച്​ പറയു​േമ്പാൾ കൈകഴുകാൻ വെള്ളമോ സാനിറ്റൈസറോ ഇല്ലാത്തതി​​െൻറയും ഒരു കഷ്​ണം​ സോപ്പിൽ ഒരു കുടുംബം മുഴുവൻ സ​ുരക്ഷിതത്വം തേടുന്നതി​​െൻറയും കഥയാണ്​ മിക്കവരും വിവരിക്കുന്നത്​.

ഏകദേശം 1500 പൊതു ടോയ്​ലറ്റുകളാണ്​ ധാരാവിയിലുള്ളത്​. ജനസംഖ്യക്ക്​ അനുസരിച്ച്​ പര്യാപ്​തമല്ലെങ്കിലും ജനം മുഴുവൻ ആശ്രയിക്കുന്നതും ഇവയെയാണ്​. വൈറസ്​ പടരുന്ന പ്രധാന കേന്ദ്രമായി ഇവ മാറുമോ എന്ന ആശങ്കയാണ്​ പലരിലുമെന്ന്​ ബിസിനസ്​ സ്​റ്റാൻഡേർഡ്​ റി​േപ്പാർട്ട്​ ചെയ്യുന്നു.

ചില എൻ.ജി.ഒകളുടെ നേതൃത്വത്തിൽ ഇവിടെ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്​. കൂടാതെ പണം അത്യാവശ്യമായി വരുന്നവർക്ക്​ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇട്ടുനൽകും. റേഷൻ ഉൾപ്പെടെയുള്ളവ വീട്ടിൽ എത്തിച്ചുനൽകാനാണ്​ തീരുമാനം. ആൾക്കൂട്ടം റേഷൻ കടക്ക്​ മുമ്പിൽ ഒത്തുചേരുന്നത് അപകട സാധ്യത ഉയർത്തുമെന്നതാണ്​ കാരണം.

ആളുകളെ സാമൂഹിക അകലം പാലിച്ച്​ ജീവിക്കാൻ പര്യാപ്​തമാക്കുക എന്നത്​ ഇവിടത്തെ സാഹചര്യത്തിൽ ദുസ്വപ്​നം മാത്രമാണെന്ന്​ പറയുന്നു​. കാരണം ജനബാഹുല്യം തന്നെ. കോവിഡ്​ റി​േപ്പാർട്ട്​ ചെയ്​തതോടെ ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ ഒാ​രോ വാർഡിലും 150ഓളം സാനി​ട്ടേഷൻ വർക്കർമാർ അടങ്ങിയ ഓരോ ബ്രാഞ്ച്​ തുടങ്ങിയിട്ടുണ്ട്​. ഇവരുടെ പ്രവർത്തനം വഴികൾ അടിച്ചുവാരുന്നതും മാലിന്യം ശേഖരിക്കുന്നതും മാത്രമാണ്​. രണ്ടുദിവസം കൂടു​േമ്പാൾ പുകക്കുകയും ചെയ്യും. തൊട്ടാൽ പകരുന്ന കോവിഡ്​ പോലുള്ള വൈറസ്​ പടരു​േമ്പാൾ ധാരാവി പോലുള്ള പ്രദേശത്ത്​ നടത്തേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ ഇത്തരത്തിലുള്ളവയാണോ എന്നതാണ്​ പ്രധാനചോദ്യം.

Show Full Article
TAGS:covid 19 corona Daharavi Bambay india news malayalam news 
Next Story