Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡ് ജഡ്​ജിയുടെ...

ഝാർഖണ്ഡ് ജഡ്​ജിയുടെ കൊലപാതകം: കൃത്യവിലോപത്തിന് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

text_fields
bookmark_border
Additional district judge Uttam Anand
cancel

ധൻബാദ്: ഝാർഖണ്ഡിലെ ധൻബാദിൽ അഡീഷനൽ ജില്ല ജഡ്​ജി ഉത്തം ആനന്ദിനെ​​ ഓ​ട്ടോറിക്ഷ ഇടിച്ച്​ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പഥാർധി പൊലീസ് സ്റ്റേഷനിലെ ഒാഫീസർ ഇൻചാർജ് ഉമേശ് മാഞ്ചിയെയാണ് കൃത്യവിലോപത്തിന് അന്വേഷണ വിധേയമായി സർവീസിൽ സസ്പെൻഡ് ചെയ്തത്. കൊലപാതകത്തിന് പിന്നാലെ സമയബന്ധിതമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.

ജൂലൈ 29ന് ധൻബാദ്​ ജില്ല കോടതിക്ക്​ സമീപം രൺധീർ വർമ ചൗക്കിൽ മജിസ്​ട്രേറ്റ് കോളനിക്ക്​ സമീപത്തു​ വെച്ചാണ് ജസ്റ്റിസ് ഉത്തം ആനന്ദിനെ വാഹനം ഇടിച്ചത്​. ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ ഓ​ട്ടോറിക്ഷ ഡ്രൈവറും കൂട്ടാളിയും അറസ്റ്റിലായി.​ മണിക്കൂറുകൾക്ക്​ മുമ്പ്​​ മോഷണം പോയ വാഹനമാണ്​ അപകടമുണ്ടാക്കിയതെന്നാണ്​​ റിപ്പോർട്ട്​​.

കാലിയായി കിടക്കുന്ന റോഡിലുണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങൾ സംഭവം കൊലപാതകമാണെന്ന തരത്തിൽ സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്​. പ്രഭാത നടത്തത്തിനിടെ ജഡ്ജിയുടെ സമീപത്തേക്ക് വന്ന വാഹനം പിന്നിൽ നിന്ന് ഇടിച്ചിടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് അപകടത്തിൽ​ ദുരൂഹതയുണ്ടെന്ന്​ തെളിഞ്ഞത്​. അപകടത്തിന്‍റെ ദൃശ്യങ്ങൾ സമീപത്ത്​ നിന്ന്​ ഒരാൾ വിഡിയോയിൽ പകർത്തിയിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ഇതോടെ ഝാർഖണ്ഡ്​ ഹൈകോടതി സ്വമേധയാ കേസെടുത്തു. രാജ്യത്തെ ഞെട്ടിച്ച സംഭവം പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിച്ചിരുന്നത്. തുടർന്ന് കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സി.ബി.ഐക്ക്​ കൈമാറാൻ​ ഝാർഖണ്ഡ്​ സർക്കാർ തീരുമാനിക്കുകയായിരുന്നു.

ആറ്​ മാസം മുമ്പ്​​ ധൻബാദിലെത്തിയ ഉത്തം ആനന്ദായിരുന്നു ജാരിയ എം.എൽ.എ സഞ്​ജീവ്​ സിങ്ങിന്‍റെ അനുയായി രഞ്​ജയ്​ സിങ്ങിനെ കൊലപ്പെടുത്തിയ കേസ്​ പരിഗണിച്ചിരുന്നത്​. കേസിൽ ഉത്ത​ർപ്രദേശിലെ അമാൻ സിങ്ങിന്‍റെ ഗുണ്ടാ സംഘത്തിലെ രണ്ടുപേർക്ക്​ അദ്ദേഹം ജാമ്യം നിഷേധിച്ചിരുന്നു. ആനന്ദ്​ പരിഗണിച്ചിരുന്ന കേസുകളെ പറ്റി പൊലീസ്​ അന്വേഷിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttam AnandJharkhand Judge
News Summary - Dhanbad judge death: Pathardih police station in-charge suspended
Next Story