Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅജിത്​ പവാറി​െൻറ...

അജിത്​ പവാറി​െൻറ കൂറുമാറ്റം; പിന്നിൽ പ്രവർത്തിച്ചത്​ ധനഞ്​ജയ്​ മുണ്ഡെ

text_fields
bookmark_border
അജിത്​ പവാറി​െൻറ കൂറുമാറ്റം; പിന്നിൽ പ്രവർത്തിച്ചത്​ ധനഞ്​ജയ്​ മുണ്ഡെ
cancel

മുബൈ: മഹാരാഷ്​ട്രയിൽ എൻ.സി.പി നേതാവ്​ അജിത്​ പവാറി​​െൻറ അപ്രതീക്ഷിത കൂറുമാറ്റത്തിന്​ പിന്നിൽ പ്രവർത്തിച്ചത് ​ പാർളി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ധനഞ്​ജയ്​ മുണ്ഡെ. ബി.ജെ.പി നേതാവും മഹാരാഷ്​ട്ര മുൻ മുഖ്യമന്ത്രിയുമായിരുന്ന ഗോപിനാഥ്​ മുണ്ഡെയുടെ അനന്തിരവനായ​ ധനഞ്​ജയ്​ മുണ്ഡെയാണ്​ അജിത്​ പവാറിനെ ബി.ജെ.പി പാളയത്തിലേക്ക്​ അടുപ്പിച്ചതെന്നാണ്​ പാർട്ടി വൃത്തങ്ങൾ ആരോപിക്കുന്നത്​. എന്നാൽ നാടകീയമായ സർക്കാർ രൂപീകരണത്തിന്​ ശേഷം ശനിയാഴ്​ച പാർട്ടി അധ്യക്ഷൻ ശരദ്​ പവാർ വിളിച്ചു ചേർത്ത യോഗത്തിൽ ധനഞ്​ജയ്​ പ​ങ്കെടുക്കുകയും ചെയ്​തു.

ദേവേന്ദ്ര ഫട്​നാവിസും അജിത്​ പവാറും ഗവർണർ ഭഗത്​ സിങ്​ കോശിയാരിക്ക്​ മുമ്പാകെ സത്യപ്രതിഞ്​ജ ചെയ്യുന്നതിന്​ മുമ്പായി ബി.ജെ.പി -എൻ.സി.പി എം.എൽ.എമാരുടെ യോഗം വിളിച്ചിരുന്നു. ശനിയാഴ്​ച രാവിലെ ഏഴുമണിയോടെ ധനഞ്​ജയ്​ മുണ്ഡെയുടെ വസതിയിലാണ്​ ഇവർ യോഗം ചേർന്നതെന്നും റിപ്പോർട്ടുണ്ട്​.

നേരത്തെ ബി.ജെ.പിയിൽ പ്രവർത്തിച്ച ധനഞ്​ജയ്​, ഗോപിനാഥ്​ മു​ണ്ഡെയുടെ മരണശേഷം പാർളി മണ്ഡലത്തെ പ്രതിനിധീകരിച്ച്​ മകൾ പങ്കജ മുണ്ഡെ എത്തയതോടെ പാർട്ടി വിട്ട്​ എൻ.സി.പിയിൽ ചേരുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർളി മണ്ഡലത്തിൽ എൻ.സി.പി സ്ഥാനാർഥിയായി മത്സരിച്ച്​ പങ്കജ​ മ​ുണ്ഡെയെ പരാജയപ്പെടുത്തുകയും ചെയ്​തു.

കുറഞ്ഞ കാലത്തിനുള്ളിൽ ധനഞ്​ജയ്​ അജിത്​ പവാറി​​െൻറ വിശ്വസ്​തനായി മാറി. ധനഞ്​ജയ്​ ത​​െൻറ സ്വാധീനമുപയോഗിച്ച്​ അജിത്​ പവാറിനെ ബി.ജെ.പി പാളയത്തി​ലേക്ക്​ അടുപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. എന്നാൽ അദ്ദേഹം പാർട്ടിയിലേക്ക്​ തിരിച്ചുവന്നെങ്കിലും വിശ്വാസവോ​ട്ടെടുപ്പിൽ ബി.ജെ.പിക്ക്​ അനുകൂലമായി നിൽക്കുമോ എന്ന ആശങ്കയിലാണ്​ എൻ.സി.പി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraindia newsDhananjay MundeAjit PawarMaharashtra politics
News Summary - Dhananjay Munde, Close Aide of Ajit Pawar, Holds Key to Decoding Overnight Twist in Maharashtra Tale - India news
Next Story