Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.ജി.പിമാരെ...

ഡി.ജി.പിമാരെ സംസ്ഥാനങ്ങൾക്ക് നിയമിക്കാനാവില്ല; ഹരജികൾ തള്ളി

text_fields
bookmark_border
ഡി.ജി.പിമാരെ സംസ്ഥാനങ്ങൾക്ക് നിയമിക്കാനാവില്ല; ഹരജികൾ തള്ളി
cancel

ന്യൂ​ഡ​ൽ​ഹി: പൊ​ലീ​സ്​ മേ​ധാ​വി​യെ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​​ സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​രം നി​യ​മി​ക്കാ​നാ​വ ി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി. നി​യ​മ​ന ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു ​ള്ള സം​സ്​​ഥാ​ന​ങ്ങ​ൾ ന​ൽ​കി​യ ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. പൊ​ലീ​സ്​ മേ​ധാ​വി നി​യ​മ​നം യൂ​നി​യ​ൻ പ​ ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ന്​ (യു.​പി.​എ​സ്.​സി)​വി​ട്ടു​കൊ​ണ്ടു​ള്ള സു​​​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി​യു​ടെ ആ​വ​ശ്യ​മി​ല്ല. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ രാ​ഷ്​​ട്രീ​യ സ്വാ​ധീ​ന​ത്തി​ന് അ​തീ​ത​രാ​യി​രി​ക്കാ​ന്‍ അ​തു​പ​ക​രി​ക്കു​മെ​ന്നും ചീ​ഫ് ജ​സ്​​റ്റി​സ്​ ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി.

കേ​ര​ള​ത്തി​ന്​ പു​റ​മെ ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ബി​ഹാ​ർ, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളാ​ണ്​ ​​ ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​ത്യേ​ക നി​യ​മ​നി​ര്‍മാ​ണം ന​ട​ത്തി​യ സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് സം​സ്ഥാ​ന ത​ല​ത്തി​ല്‍ നി​യ​മ​ന​ത്തി​ന് അ​നു​മ​തി ന​ല്‍ക​ണം എ​ന്നാ​യി​രു​ന്നു കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

2018 ജൂ​ലൈ മൂ​ന്നി​നാ​ണ് ഡി.​ജി.​പി നി​യ​മ​ന​ങ്ങ​ൾ യു.​പി.​എ​സ്.​സി​ക്ക്​ വി​ട്ടു​കൊ​ണ്ട്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ട​ത്. വി​വി​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കു​ക​യും ചെ​യ്​​തു. സീ​നി​യോ​റി​റ്റി, പ്ര​വ​ർ​ത്ത​ന മി​ക​വ്​ തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ച്ച്​ മൂ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ പേ​രു​ക​ളാ​ണ്​ യു.​പി.​എ​സ്.​സി നി​ർ​ദേ​ശി​ക്കേ​ണ്ട​ത്. ഇ​തി​ൽ ഒ​രാ​ളെ സം​സ്​​ഥാ​ന​ത്തി​ന്​ നി​യ​മി​ക്കാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgp appointmentmalayalam newssupreme court
News Summary - DGP Appointment Supreme Court -India News
Next Story