Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അഞ്ചു വയസ്സിൽതാഴെയുള്ള കുട്ടികൾ മാസ്​ക്​ ധരിക്കേണ്ട- മാർഗരേഖ പുറത്തിറക്കി
cancel
Homechevron_rightNewschevron_rightIndiachevron_rightഅഞ്ചു വയസ്സിൽതാഴെയുള്ള...

അഞ്ചു വയസ്സിൽതാഴെയുള്ള കുട്ടികൾ മാസ്​ക്​ ധരിക്കേണ്ട- മാർഗരേഖ പുറത്തിറക്കി

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തിന്‍റെ ഭാഗമായി അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾ മാസ്​ക്​ ധരിക്കേണ്ടതില്ലെന്ന്​ നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആരോഗ്യ സേവന ഡയറക്​ടറേറ്റ്​ ജനറൽ പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ്​ ചെറിയ കുട്ടികളെ മാസ്​കിന്‍റെ പരിധിയിൽനിന്ന്​ ഒഴിവാക്കിയത്​. അഞ്ചിനും 11നും ഇടയിൽ പ്രായമുള്ളവർ മാതാപിതാക്ക​ളുടെയും ഡോക്​ടർമാരുടെയും നിർദേശ പ്രകാരം മാത്രം മാസ്​ക്​ ധരിക്കണം. 18 വയസ്സിൽ താഴെയുള്ള കുട്ടികളിൽ കോവിഡ്​ രോഗവും പ്രതിരോധവും സംബന്ധിച്ച വിശദ മാർഗ നിർദേശങ്ങളാണ്​ ഡയറക്​ടറേറ്റ്​ പുറത്തിറക്കിയത്​.

18 വയസ്സിൽ താഴെയുള്ള കുട്ടികളിൽ റെംഡെസിവിർ മരുന്ന്​ നൽകുന്നതിനും വിലക്കുണ്ട്​. ഹൈ റസലൂഷൻ സി.ടി സ്​കാനിങ് നിർബന്ധിത ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ. കോവിഡ്​ ചികിത്സയും പ്രതിരോധവും സംബന്ധിച്ച മാർഗനിർദേശങ്ങൾ ഇടവിട്ട്​ പുതുക്കുന്ന ഡയറക്​ടറേറ്റ്​ മൂന്നു ദിവസം മുമ്പാണ്​ പുതിയവ പുറത്തിറക്കിയത്​. ഇതുപ്രകാരം ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത​തും ചെറുതായി മാത്രം ബാധയുള്ളതുമായ കോവിഡ്​ രോഗികൾക്ക്​ പനി, ജലദോഷം എന്നിവക്കുള്ള മരുന്നുകൾ മാത്രം നൽകിയാൽ മതി. ​ൈഹഡ്രോ​േക്ലാറോക്വിൻ, ഐവർമെക്​റ്റിൻ, ഡോക്​സിസൈക്ലിൻ, സിൻക്​, മൾട്ടിവിറ്റമിനുകൾ തുടങ്ങിയ മരുന്നുകൾ ഒഴിവാക്കി. എന്നാൽ, പൊതുനിബന്ധനകളായ കൈകഴുകൽ, സാമൂഹിക അകലം, മാസ്​ക്​ ധരിക്കൽ എന്നിവ കർശനമായി പാലിക്കണം. സി.ടി സ്​കാൻ പോലുള്ള അനാവശ്യ പരിശോധനകൾ പൂർണമായി ഒഴിവാക്കാൻ ഡോകട്​ർമാർക്കും നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid-19 guidelinesNo Maskschildren under 5
News Summary - DGHS reviews Covid-19 guidelines: Masks not recommended for children aged under 5
Next Story