ടിക്കറ്റ് റീഫണ്ടിങ് മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഡി.ജി.സി.എ; ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ മാറ്റങ്ങൾ വരുത്തുന്നതിന് അധിക ചാർജ് നൽകേണ്ടതില്ല
text_fieldsന്യൂഡൽഹി: യാത്രക്കാർക്ക് ആശ്വാസമായി ടിക്കറ്റ് റീഫണ്ടിംങിലും അധിക ചാർജിങ് മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിരിക്കുകയാണ് ഡി.ജി.സി.എ. ബുക്കിങ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ നടക്കുന്ന മാറ്റങ്ങൾക്ക് അധിക ചാർജ് ഈടാക്കില്ലെന്നാണ് പുതിയ തീരുമാനം. എയർലൈൻ വെബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്യുന്നവരാണ് ഈ ഇളവിന് അർഹർ.
ഇതുകൂടാതെ ട്രാവൽ ഏജന്‍റ് അല്ലെങ്കിൽ പോർട്ടൽ വഴി ബുക്ക് ചെയ്യുന്നുവെങ്കിൽ റീഫണ്ടിന്‍റെ ഉത്തരവാദിത്തം ഇവർക്കായിരിക്കും. 14 ദിവസത്തിനുള്ളിൽ റീഫണ്ട് പ്രക്രിയ പൂർത്തിയാക്കിയെന്ന് എയർ ലൈൻ കമ്പനികൾ ഉറപ്പ് വരുത്തണമെന്ന് ഡി.ജി.സി.എ നിർദേശിച്ചു.
മെഡിക്കൽ എമർജൻസി ഘട്ടങ്ങളിൽ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റമുണ്ട്. റീഫണ്ടിങ് വൈകുന്നത് സംബന്ധിച്ച് യാത്രക്കാരിൽ നിന്നുള്ള പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. യാത്രക്കാരനോ ഒരേ പി.എൻ.ആറിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കുടുംബാംഗമോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയാണെങ്കിൽ, വിമാനക്കമ്പനികൾ റീഫണ്ട് അല്ലെങ്കിൽ ക്രെഡിറ്റ് ഷെൽ നൽകണം.
നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ലുക്ക് ഇൻ ഓപ്ഷൻ നൽകണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ആ സമയത്തിനുള്ളിൽ യാത്രികർക്ക് അധിക ചാർജ് ഈടാക്കാതെ ടിക്കറ്റ് കാൻസൽ ചെയ്യാനും മാറ്റങ്ങൾ വരുത്താനും കഴിയും. ആഭ്യന്തര സർവീസുകളിൽ ഏഴ് ദിവസത്തിൽ താഴെയും അന്താരാഷ്ട്ര സർവീസുകളിൽ 15 ദിവസത്തിൽ താഴെയും നടത്തുന്ന ടിക്കറ്റ് ബുക്കിങുകൾ ഈ സേവനത്തിന് അർഹമല്ല. ഒപ്പം 48 മണിക്കൂർ കഴിഞ്ഞാൽ നിശ്ചിത തുക കാൻസലേഷൻ ഫീസായി നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

