ബര്‍മിങ്ഹാം വിമാന തകരാർ: അന്വേഷണത്തിന് ഡി.ജി.സി.എ
text_fieldsന്യൂഡൽഹി: അമൃത് സര്-ബര്‍മിങ്ഹാം യാത്രക്കിടെ എയര്‍ഇന്ത്യ ബോയിങ് 787 വിമാനത്തിന്റെ റാം എയര്‍ ടര്‍ബൈന്‍ (റാറ്റ്) ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് പുറത്തേക്ക് വന്നതിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷണത്തിന്. ഇതിനായി ഉന്നത ഉദ്യോഗസ്ഥനെ നിയോഗിച്ചു. ബർമിങ്ഹാമിൽ സുരക്ഷിതമായി ഇറക്കിയ വിമാനത്തിന്റെ ഡൽഹിയിലേക്കുള്ള മടക്കയാത്ര റദ്ദാക്കിയിരുന്നു.
വിമാനത്തിന്റെ രണ്ട് എൻജിനുകൾ ഒരുമിച്ചോ, ഇലക്ട്രോണിക്, ഹൈഡ്രോളിക് സംവിധാനങ്ങള്‍ പൂര്‍ണമായോ തകരാറിലായാലാണ് റാറ്റ് പുറത്തേക്ക് വരുന്നത്. ലാൻഡ് ചെയ്യുമ്പോൾ എല്ലാ ഇലക്ട്രിക്കൽ, ഹൈഡ്രോളിക് സംവിധാനങ്ങളും സാധാരണനിലയിൽ പ്രവർത്തിച്ചിരുന്നെന്നും വിശദമായ പരിശോധന നടത്തുമെന്നും എയർ ഇന്ത്യ അറിയിച്ചു. ജൂൺ 12ന് 260 പേരുടെ മരണത്തിന് ഇടയാക്കിയ അഹ്മദാബാദ് വിമാനദുരന്തത്തിൽ ബോയിങ് 787 വിഭാഗത്തൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ഇതിനിടെ, ഇന്ത്യയിൽ സർവിസ് നടത്തുന്ന എല്ലാ ബോയിങ് 787 വിമാനങ്ങളിലെയും ഇലക്ട്രിക്കൽ സംവിധാനങ്ങൾ സമഗ്രമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന് ഓഫ് ഇന്ത്യൻ പൈലറ്റ്സ് ഡി.ജി.സി.എക്ക് കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

