ഒരു വർഷത്തിനിടെ ആഭ്യന്തര വിമാനക്കമ്പനികൾ വരുത്തിയത് 263 പിഴവുകൾ; കൂടുതൽ എയർ ഇന്ത്യയിൽ
text_fieldsന്യൂഡൽഹി: ഒരു വര്ഷത്തിനിടെ എട്ട് വിമാനക്കമ്പനികളിലായി 263 പിഴവുകൾ ഓഡിറ്റിംഗിൽ കണ്ടെത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ഇതിൽ 51 എണ്ണം എയർ ഇന്ത്യയിലും 25 എണ്ണം എയർ ഇന്ത്യ എക്സ്പ്രസിലും 23 എണ്ണം ഇൻഡിഗോയിലുമാണ്.
വിസ്താര, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയിൽ കണ്ടെത്തിയ പിഴവുകളിൽ 19 എണ്ണം ലെവൽ ഒന്ന് വിഭാഗത്തിൽ പെടുത്തിയ ഗൗരവസ്വഭാവമുള്ളതായിരുന്നു. വലിയ വിമാനക്കമ്പനികൾ നടത്തുന്ന സർവീസുകളുടെ എണ്ണവും വ്യാപ്തിയും കണക്കിലെടുക്കുമ്പോൾ കണ്ടെത്തിയ പിഴവുകൾ സാധാരണമാണെന്ന് ഡി.ജി.സി.എ പ്രസ്താവനയിൽ പറഞ്ഞു. ജൂലൈ ഒന്നിനും നാലിനുമിടയിൽ എയർ ഇന്ത്യയിൽ നടത്തിയ ഓഡിറ്റിൽ നൂറോളം സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഡി.ജി.സി.എയുടെ പ്രസ്താവന.
തുടർച്ചയായ നിരീക്ഷണം ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായാണ് ഓഡിറ്റുകൾ നടത്തുന്നത്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡങ്ങളെ കൂടി അടിസ്ഥാനമാക്കിയാണ് നടപടികൾ. ഈ ഓഡിറ്റുകളിലെ കണ്ടെത്തലുകൾ വിമാനസർവീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഡി.ജി.സി.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

