ഷിഫ്റ്റ് തീരുമാനിക്കുന്നതിലുൾപ്പെടെ വീഴ്ച വരുത്തിയ 3 എയർ ഇന്ത്യ ജീവനക്കാരെ പിരിച്ചു വിടാൻ ആവശ്യപ്പെട്ട് ഡി.ജി.സി.എ
text_fieldsന്യൂഡൽഹി: വിമാനയാത്ര നടപടികളിൽ വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാർക്കെതിരെ അടിയന്തിര നടപടി എടുക്കണമെന്ന് എയർ ഇന്ത്യയോടാവശ്യപ്പെട്ട് ഡി.ജി.സി.എ. ജീവനക്കാരെ ഷെഡ്യൂൾ ചെയ്യുന്നതിലുൾപ്പടെ വീഴ്ച വരുത്തിയതിനാണ് എയർഇന്ത്യയോട് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് ലണ്ടനിലേക്ക് മെയ്16നും മെയ്17നും സർവീസ് നടത്തിയ ഫ്ലൈറ്റുകൾ 10 മണിക്കൂർ സമയ പരിധി ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. 2019 ലെ സിവിൽ ഏവിയേഷൻ നിയമത്തിന്‍റെ ലംഘനമാണിത്.
സർവീസ് നടപടി ക്രമങ്ങളിൽ വീഴ്ച വരുത്തിയതിന് 7 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് എയർ ഇന്ത്യയോട് ഡി.ജി.സി.എ ആവശ്യപ്പെട്ടിരിക്കുകയാണ്.10 ദിവസത്തിനുള്ളിൽ മൂന്ന് ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്നും അവരെ ജീവനക്കാരെ ഷെഡ്യൂളിങ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിൽ നിന്ന് മാറ്റി നിർത്തണമെന്നും ഡി.ജി.സി.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

