Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിൻ പാണ്ഡ്യ വധം;...

ഹരിൻ പാണ്ഡ്യ വധം; ക്വട്ടേഷൻ നൽകിയത്​ ഡി.െഎ.ജി വൻസാരയെന്ന്​ മൊഴി

text_fields
bookmark_border
ഹരിൻ പാണ്ഡ്യ വധം; ക്വട്ടേഷൻ നൽകിയത്​ ഡി.െഎ.ജി വൻസാരയെന്ന്​ മൊഴി
cancel

മും​ബൈ: മു​ൻ ഗു​ജ​റാ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഹരിൻ പാ​ണ്ഡ്യ​യെ വ​ധി​ക്കാ​ൻ ത​ങ്ങ​ൾ​ക്ക്​ ക്വ​േ​ട്ട​ഷ​ൻ ന​ൽ​കി​യ​ത്​ ഡി.െ​എ.​ജി ആ​യി​രു​ന്ന ഡി.​ജി വ​ൻ​സാ​ര​യാ​ണെ​ന്ന്​ സൊ​ഹ്റാ​ബു​ദ്ദീ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​താ​യി സി.​ബി.െ​എ കോ​ട​തി​യി​ൽ സാ​ക്ഷി​മൊ​ഴി. സൊ​ഹ്​​റാ​ബു​ദ്ദീ‍​​െൻറ കൂ​ട്ടാ​ളി​യാ​യി​രു​ന്ന അ​അ്​​സം ഖാ​നാ​ണ്​ സൊ​ഹ്​​റാ​ബു​ദ്ദീ​ൻ, തു​ള​സീ​റാം പ്ര​ജാ​പ​തി വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കൊ​ല​ക്കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന സി.​ബി.െ​എ കോ​ട​തി​യി​ൽ ശനിയാ​ഴ്​​ച മൊ​ഴി ന​ൽ​കി​യ​ത്.

പാ​ണ്ഡ്യ​യെ വ​ധി​ക്കാ​ൻ വ​ൻ​സാ​ര​ക്ക്​ നി​ർ​ദേ​ശം ല​ഭി​ച്ച​ത്​ ഉ​ന്ന​ത​ങ്ങ​ളി​ൽ നി​ന്നാ​ണെ​ന്നും ഇ​യാ​ൾ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. അ​അ്​​സം ഖാ‍​​െൻറ മൊ​ഴി ഇ​ങ്ങ​നെ: സം​സാ​ര​ത്തി​നി​ടെ ഹരിൻ പാ​ണ്ഡ്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ത​നി​ക്കും ന​ഇൗം ഖാ​ൻ, ശാ​ഹി​ദ്​ രാം​പു​രി എ​ന്നി​വ​ർ​ക്കു​മാ​ണ്​ ക്വ​ട്ടേ​ഷ​ൻ ല​ഭി​ച്ച​തെ​ന്ന്​ സൊ​ഹ്​​റാ​ബു​ദ്ദീ​ൻ വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​ത്​ കേ​ട്ട്​ ദുഃ​ഖം തോ​ന്നി. ന​ല്ല മ​നു​ഷ്യ​നെ​യാ​ണ്​ കൊ​ന്ന​തെ​ന്ന്​ ഞാ​ൻ പ്ര​തി​ക​രി​ച്ചു. അ​പ്പോ​ൾ വ​ൻ​സാ​ര​യാ​ണ്​ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തെ​ന്ന്​ സൊ​ഹ്​​റാ​ബു​ദ്ദീ​ൻ പ​റ​യു​ക​യാ​യി​രു​ന്നു. ഉ​ന്ന​ത​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ത്ത​ര​വാ​ണെ​ന്നും അ​വ​ൻ പ​റ​യു​ക​യു​ണ്ടാ​യി.

എ​ന്തു​കൊ​ണ്ടാ​ണ്​ നേ​ര​ത്തേ സി.​ബി.െ​എ​ക്ക്​ മു​ന്നി​ൽ ഇ​ക്കാ​ര്യം പ​റ​യാ​തി​രു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന്​ സി.​ബി.െ​എ ഉ​ദ്യോ​ഗ​സ്​​ഥ​ൻ മൊ​ഴി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു​ അ​അ്​​സം ഖാ‍​​െൻറ മ​റു​പ​ടി. സൊ​ഹ്​​റാ​ബു​ദ്ദീ‍​​െൻറ നി​ർ​ദേ​ശ പ്ര​കാ​രം തു​ള​സീ​റാം പ്ര​ജാ​പ​തി​യും ഒ​രു പ​യ്യ​നു​മാ​ണ്​ കൊ​ല ന​ട​ത്തി​യ​തെ​ന്ന്​ സി.​ബി.െ​എ ഉ​ദ്യോ​ഗ​സ്​​ഥ​നോ​ട്​ പ​റ​ഞ്ഞി​രു​ന്നു-അ​അ്​​സം ഖാ​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

സൊ​ഹ്​​റാ​ബു​ദ്ദീ​ൻ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യി​രു​ന്നു ഡി.​ജി. വ​ൻ​സാ​ര. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്​​റ്റി​ലാ​ണ്​ വ​ൻ​സാ​ര​യെ കേ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്. 2003 മാ​ർ​ച്ച്​ 26ന്​ ​പ്ര​ഭാ​ത​സ​വാ​രി ക​ഴി​ഞ്ഞ്​ കാ​റി​ൽ വി​ശ്ര​മി​ക്കു​മ്പോ​ൾ ഹരിൻ പാ​ണ്ഡ്യ​ വെ​ടി​യേ​റ്റ്​ മ​രി​ക്കു​ക​യാ​യി​രു​ന്നു. 2002ലെ ​ഗു​ജ​റാ​ത്ത്​ വം​ശ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ എ​തി​രെ അ​ദ്ദേ​ഹം വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDG Vanzaramalayalam newsSohrabuddin case
News Summary - DG Vanzara hired Sohrabuddin Shaikh to kill ex-Gujarat minister Haren Pandya
Next Story