Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആനയുടെ പ്രതിമക്കുള്ളിൽ കുടുങ്ങി ‘വിശ്വാസി’; പിടിച്ചുവലിച്ച് രക്ഷിച്ച് ഭക്തർ

text_fields
bookmark_border
Devotee Stuck Inside Elephant Statue
cancel

ഭോപ്പാൽ: ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗമായി ആഗ്രഹം നിറവേറുന്നതിന് ആനയുടെ കൽപ്രതിമക്കുള്ളിലൂടെ കടക്കാൻ ശ്രമിച്ച ഭക്തൻ കാലിനുള്ളിൽ കുടുങ്ങി. മധ്യപ്രദേശിലെ അമർകണ്ഠകിലുള്ള നർമദാ ക്ഷേത്രത്തിലാണ് സംഭവം. ഇടുങ്ങിയ ഭാഗത്ത് കുടുങ്ങിയ ഇയാളെ പുറത്തെടുക്കാൻ മറ്റു ഭക്തർ ഏറെ പണിപ്പെട്ടു. സംഭവത്തിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

ക്ഷേത്രമുറ്റത്ത് സ്ഥാപിച്ച ആനയുടെ പ്രതിമക്കുള്ളിലൂടെ കടന്ന് പോകുന്നത് പ്രാദേശിക വിശ്വാസത്തിന്റെ ഭാഗമാണ്. ഈ ഇടുങ്ങിയ ഭാഗത്ത് കൂടെ ബുദ്ധിമുട്ടില്ലാതെ കടന്ന് പോകുന്നവരുടെ ആഗ്രഹം സഫലമാകുന്നെന്നാണ് വിശ്വാസം. ചിലർ ഇതിനെ ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ പ്രവർത്തിയുടെ പരിശോധനയായി കാണുന്നു. ഈ വിശ്വാസത്തിന്റെ ഭാഗമായാണ് ഭക്തൻ പ്രതിമക്കുളിലൂടെ കടന്നത്. എന്നാൽ പാതിവഴിയിൽ ശരീരം കുടുങ്ങിയതോടെ മുന്നോട്ടോ പിന്നോട്ടോ നീങ്ങാനാകാത്ത അവസ്ഥയായി. തുടർന്ന് ചുറ്റും കൂടിയവർ കൈകൾ പിടിച്ചുവലിച്ചും മറ്റുചിലർ ശരീരം തിരിക്കാൻ ശ്രമിച്ചും ഇയാളെ പുറത്തെടുക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തത്. സംഭവത്തിൽ ഇയാൾക്ക് പരിക്കേറ്റോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അമർകണ്ഠകിലെ നർമദാ ഉദ്ഗം ക്ഷേത്രവളപ്പിലാണ് കറുത്ത കല്ലിൽ തീർത്ത ആനയുടെയും കുതിരയുടെയും പ്രതിമകളുള്ളത്. ഇതിൽ ആനയുടെ കാലുകൾക്കിടയിലൂടെയാണ് ഭക്തർ കടന്നു പോകാറുള്ളത്. സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ ആചാരത്തിന്റെ ഭാഗമായി ഇത്തരം പ്രവർത്തികൾ അപകടസാധ്യതയുണ്ടാക്കുമെന്ന അഭിപ്രായങ്ങളും ഉയർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Devotee Stuck Inside Elephant Statue
Next Story