Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിരുമല ക്ഷേത്രത്തിൽ...

തിരുമല ക്ഷേത്രത്തിൽ കാണിക്കയായി 20 സ്വർണ ബിസ്​ക്കറ്റുകൾ

text_fields
bookmark_border
തിരുമല ക്ഷേത്രത്തിൽ കാണിക്കയായി 20 സ്വർണ ബിസ്​ക്കറ്റുകൾ
cancel

തി​രു​പ്പ​തി: ശ​നി​യാ​ഴ്​​ച തി​രു​മ​ല വെ​ങ്ക​ടേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം തു​റ​ന്ന​പ്പോ​ൾ ല​ഭി​ച്ച​ത്​ 20 സ്വ​ർ​ണ ബി​സ്​​ക്ക​റ്റു​ക​ൾ. ഇ​തി​ന്​ ര​ണ്ട്​ കി​ലോ തൂ​ക്ക​മു​ണ്ട്. ശ​നി​യാ​ഴ്​​ച ഭ​ണ്ഡാ​ര​ത്തി​ൽ എ​ത്തി​യ പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ അ​ജ്​​ഞാ​ത ഭ​ക്​​ത​ൻ നി​ക്ഷേ​പി​ച്ച സ്വ​ർ​ണ ബി​സ്​​ക്ക​റ്റു​ക​ൾ ല​ഭി​ച്ച​തെ​ന്ന്​ എ​ക്​​സി. ഓ​ഫി​സ​ർ അ​നി​ൽ​കു​മാ​ർ സിം​ഗാ​ൾ പ​റ​ഞ്ഞു.

ലോ​ക്​​ഡൗ​ണി​ന്​ അ​ട​ച്ച ക്ഷേ​ത്രം ജൂ​ൺ 11ന്​ ​തു​റ​ന്ന ശേ​ഷം ഒ​രു​മാ​സം കാ​ണി​ക്ക​യാ​യി ല​ഭി​ച്ച​ത്​ 16.7 കോ​ടി രൂ​പ​യാ​ണ്. ര​ണ്ട​ര ല​ക്ഷം ഭ​ക്​​ത​രാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച​ത്.

അ​തേ​സ​മ​യം, ഇ​തു​വ​രെ 3,569 ക്ഷേ​ത്രം ജീ​വ​ന​ക്കാ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 91പേ​ർ​ക്ക്​ കോ​വി​ഡ്​ പോ​സി​റ്റി​വാ​യി.

Show Full Article
TAGS:Tirumala Temple india news malayalam news 
News Summary - Devotee offers 20 gold biscuits in Tirumala temple 'hundi'
Next Story