ദേവീന്ദർ സിങ്ങിനെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു
text_fieldsജമ്മു: തീവ്രവാദികളെ സഹായിക്കുന്നതിനിടെ അറസ്റ്റിലായ ജമ്മു-കശ്മീർ െഡപ്യൂട്ടി പ ൊലീസ് സൂപ്രണ്ട് േദവീന്ദർ സിങ്ങിനെ പ്രത്യേക കോടതി 15 ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റ ഡിയിൽ വിട്ടു. ആരോപണ വിധേയരായ മറ്റു നാലുപേരെയും സിങ്ങിനൊപ്പം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ കൈമാറി.
പിടിയിലായ രണ്ടു തീവ്രവാദികൾക്കും, രണ്ടു സഹായികൾക്കുമൊപ്പമാണ് ദേവീന്ദർ സിങ്ങിനെ കോടതിയിൽ ഹാജരാക്കിയത്. പിടിയിലായ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദിയുടെ സഹോദരൻ സയ്യിദ് ഇർഫാനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ശക്തമായ സുരക്ഷ ഒരുക്കി ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ മുഖം മറച്ചാണ് ഇവരെ കൊണ്ടുവന്നത്.
