Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ ബി.ജെ.പിയുടെ തകർച്ചക്ക്​ കാരണം ഫഡ്​നാവിസി​െൻറ അധികാരമോഹം -റാവത്ത്​

text_fields
bookmark_border
മഹാരാഷ്​ട്രയിൽ ബി.ജെ.പിയുടെ തകർച്ചക്ക്​ കാരണം ഫഡ്​നാവിസി​െൻറ അധികാരമോഹം -റാവത്ത്​
cancel

ന്യൂഡൽഹി: മഹാരാഷ്​ട്രയിൽ ബി.ജെ.പിയുടെ തകർച്ചക്ക്​ കാരണം ദേവേന്ദ്ര ഫഡ്​നാവിസി​​െൻറ അധികാര മോഹമാണെന്ന്​ ശി​വസേന നേതാവ്​ സഞ്​ജയ്​ റാവത്ത്​. ഫഡ്​നാവിസി​​െൻറ ബാലിശമായ പ്രസ്​താവനകളും ബി.ജെ.പിയുടെ തകർച്ചക്ക്​ കാരണമായെന്നും അദ്ദേഹം പറഞ്ഞു. ശിവസേന മുഖപത്രം സാമ്​നയിലായിരുന്നു വിമർശനം.

തെരഞ്ഞെടുപ്പിന്​ മുമ്പ്​ മഹാരാഷ്​ട്രയിൽ ഇനി പ്രതിപക്ഷമുണ്ടാവില്ലെന്നാണ്​ ഫഡ്​നാവിസ്​ പറഞ്ഞത്​. തെരഞ്ഞെടുപ്പ്​ കഴിയുന്നതോടെ എൻ.സി.പി അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പ്​ കഴിഞ്ഞപ്പോൾ ഫഡ്​നാവിസിന്​ പ്രതിപക്ഷ നേതാവായി മാറേണ്ടി വന്നുവെന്നും റാവത്ത്​ പരിഹസിച്ചു.

ഡൽഹിയിലുള്ളത്​ പോലെ മഹാരാഷ്​ട്രയിൽ ആൾക്കൂട്ട ഭരണമുണ്ടാവില്ല. അഞ്ച്​ വർഷവും ശിവസേന സഖ്യസർക്കാർ തന്നെ മഹാരാഷ്​ട്ര ഭരിക്കും. അജിത്​ പവാർ ബി.ജെ.പിയുമായി കൈകോർത്തത്​ സഖ്യ സർക്കാർ രുപീകരണം വേഗത്തിലാക്കിയെന്നും റാവത്ത്​ പറഞ്ഞു.

Show Full Article
TAGS:Sanjay rawat Devendra Fadnavis bjp sivasena india news malayalam news 
Next Story