Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്ര സർക്കാർ...

മഹാരാഷ്​ട്ര സർക്കാർ കോവിഡിനെതിരെയല്ല, കങ്കണക്കെതിരെയാണ്​ പോരാടുന്നതെന്ന്​ ദേവേന്ദ്ര ഫട്​നാവിസ്​

text_fields
bookmark_border
Devendra-Fadnavis
cancel


ന്യൂഡൽഹി: നടൻ കങ്കണ റണാവത്തി​െൻറ മുംബൈ ഓഫീസ് ബി.എം.സി അധികൃതർ പൊളിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ശിവ​സേന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മുഖ്യമന്ത്രിയുടെ വസതി തകർക്കുമെന്ന്​ ഭീഷണിപ്പെടുത്തിയ അധോലോക നേതാവ്​ ദാവൂദ്​ ഇബ്രാഹിമി​െൻറ വീട്​ പൊളിക്കാതെ നടി കങ്കണയുടെ വീടാണ്​ തകർക്കാൻ ശ്രമിച്ചതെന്ന്​ ഫട്​നാവിഡ്​ വിമർശിച്ചു. സംസ്ഥാന സർക്കാർ കോവിഡ്​ മഹാമാരിക്കെതിരെയല്ല, നടി കങ്കണക്കെതിരെയാണ്​ പോരാടുന്നതെന്നും ഫട്​നാവിസ്​ ആരോപിച്ചു.

കോവിഡ്​ മഹാരാഷ്​ട്രയിൽ പ്രതിദിനം 23,000-25,000 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നുണ്ട്​. ഇന്ത്യയിലെ കോവിഡ്​ മരണങ്ങളിൽ 40 ശതമാനവും സംഭവിച്ചത്​ മഹാരാഷ്​ട്രയിലാണ്​. സംസ്ഥാനത്ത്​ ഇതുവരെ 9.9 ലക്ഷം കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. എന്നാൽ മഹാരാഷ്ട്ര സർക്കാർ ഇതിനെതിരെ പോരാടാൻ താൽപര്യപ്പെടുന്നില്ല. കങ്കണയെ നേരിടാൻ പാഴാക്കുന്ന ഊർജ്ജത്തി​െൻറ പകുതിയെങ്കിലും കോവിഡിനെതിരെ ചെലവഴിച്ചാൽ സംസ്ഥാനത്തിന്​ സംസ്ഥാനത്തിന് നിരവധി ജീവൻ രക്ഷിക്കാൻ കഴിയുമെന്നും അ​േദഹം പ്രതികരിച്ചു.

നടൻ സുശാന്ത് സിങ്​ രജ്പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി രാഷ്​ട്രീയ വികാരം വളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് കങ്കണ വിഷയം ഒരിക്കലും ബി.ജെ.പി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു മറുപടി. കങ്കണ ദേശീയ രാഷ്​ട്രീയത്തിലുള്ള നേതാവല്ല, എന്നിട്ടും മഹാരാഷ്​ട്ര സർക്കാർ വിഷയം ഉയർത്തി​ വിവാദ പ്രസ്​താവനകൾ നടത്തിയത്​ എന്തിനാണ്​? മതോശ്രീ തകർക്കുമെന്ന്​ ഭീഷണിപ്പെടുത്തിയ ദാവൂദി​െൻറ വീട് പൊളിക്കാൻ പോകുന്നില്ല, മറിച്ച് നടിയുടെ ഓഫീസ്​ തകർക്കുന്നു. പ്രശനമുണ്ടാക്കിയതിൽ ബി.ജെ.പിക്ക്​ യാതൊരു ബന്ധവുമില്ലെന്നും ഫഡ്​നാവിസ്​ വിശദീകരിച്ചു.

കങ്കണയുടെ ഓഫീസ്​ ​െകട്ടിടം പൊളിച്ചുമാറ്റുന്നതിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്ന് എൻ.സി.പി മേധാവി ശരദ് പവാർ വ്യക്തമാക്കിയിരുന്നു. നിയമങ്ങളും ചട്ടങ്ങളും പാലിച്ച്​ ബി.‌എം‌.സിയാണ്​ നടപടി സ്വീകരിച്ചത്​ എന്നായിരുന്നു പവാറി​െൻറ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Devendra FadnavisSiva senaBMCOffice DemolitionBJP
Next Story