Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേവേന്ദ്ര ഫട്നാവിസ് കുതിരകച്ചവടത്തിന് ശ്രമിക്കുന്നു- അശോക് ചവാൻ
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് കോൺഗ്രസ് എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമിക്ക ുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അശോക് ചവാൻ. ഫട്നാവിസ് മിക്ക കോൺഗ്രസ് എം.എൽ.എമാരെ യും വ്യക്തിപരമായി ഫോണിൽ ബന്ധപ്പെട്ട് ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്നു. എന്നാൽ കോൺഗ്രസിൽ നിന്ന് ഒരാൾ പോലും പോകില്ലെന്ന് ഉറപ്പാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി കോൺഗ്രസിനെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ചവാൻ ആരോപിച്ചു.
അഹമ്മദാബാദിൽ നിന്നും കോൺഗ്രസിനെ തുടച്ച് ഇല്ലാതാക്കിയെന്ന വാദം തെറ്റാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ട് ബി.ജെ.പി അമിത ആത്മവിശ്വാസം പുലർത്തേണ്ടതില്ല. ജനങ്ങൾ സംസ്ഥാന സർക്കാറിെൻറ ദുർഭരണത്തിൽ അതൃപ്തരാണ്. അതിനാൽ ലോക്സഭയിലെ വിജയം നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ചവാൻ പറഞ്ഞു.
Next Story
