Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​നു​ഷ്യാ​വ​കാ​ശ...

മ​നു​ഷ്യാ​വ​കാ​ശ പ്രവർത്തകരുടെ വീട്ടുതടങ്കൽ: പൂണെ പൊലീസി​െൻറ വിജയമെന്ന്​ ഫട്​നാവിസ്​

text_fields
bookmark_border
മ​നു​ഷ്യാ​വ​കാ​ശ പ്രവർത്തകരുടെ വീട്ടുതടങ്കൽ: പൂണെ പൊലീസി​െൻറ വിജയമെന്ന്​ ഫട്​നാവിസ്​
cancel

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ നീട്ടാനുള്ള സുപ്രീംകോടതി തീരുമാനം പൂണെ പൊലീസി​​​​​​െൻറ വിജയമാണെന്ന്​ മഹാരാഷ്​​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​. കേസിൽ ഇടപെടാൻ കഴിയില്ലെന്ന്​ സുപ്രീംകോടതി അറിയിച്ചത്​ പൂ​െണ ​െപാലീസ്​ വ്യക്​തമായ തെളിവുകൾ ഹാജരാക്കിയതിനാലാണെന്നും ഫട്​നാവിസ്​ പറഞ്ഞു.

മനുഷ്യാവകാശ പ്രവർത്തകരെ അറസ്​റ്റ്​ ചെയ്​തതിൽ രാഷ്​​്ട്രീയ സമ്മർദ്ദമില്ലെന്ന്​ സുപ്രീംകോടതി കണ്ടെത്തിയിട്ടുണ്ട്​. ഇത്​ എതിർ ശബ്​ദങ്ങളെ ഇല്ലാതാക്കുന്ന നടപടിയല്ലെന്നും കോടതി വ്യക്​തമാക്കിയിട്ടുണ്ട്​. പുണെ പൊലീസി​​​​​​െൻറ വിജയമാണിത്​. കഴിഞ്ഞ കുറേ വർഷങ്ങളായി മനുഷ്യാവകാശ പ്രവർത്തകർ ഇത്​ തന്നെയാണ്​ ചെയ്യുന്നത്​. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ അവർക്കെതിരായ നടപടികൾ നിലക്കുകയായിരുന്നുവെന്ന്​ ഫട്​നാവിസ്​ ചൂണ്ടക്കാട്ടി. അതേ സമയം, മാവോയിസ്​റ്റുകൾക്ക്​ ഇടമുള്ള ഏക സ്ഥലം കോൺഗ്രസാ​െണന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ പറഞ്ഞു.

​മാവോ​വാ​ദി ബ​ന്ധം ആ​രോ​പി​ച്ച്​ പു​ണെ പൊ​ലീ​സ്​ അ​റ​സ്​​റ്റു ചെ​യ്​​ത അ​ഞ്ച്​ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടു​ത​ട​ങ്ക​ൽ നാലാഴ്ച കൂടി സു​പ്രീം​കോ​ട​തി നീ​ട്ടിയിരുന്നു. ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വീട്ടുതടങ്കൽ നീട്ടിയത്. അതേസമയം, മനുഷ്യാവകാശ പ്രവർത്തകർക്ക് വിചാരണ കോടതി‍യെ സമീപിക്കാമെന്നും സ​ുപ്രീംകോടതി വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Devendra Fadnavismalayalam newsmalayalam news onlinemalayalam dailyBhima-Koregaon case
News Summary - Devendra Fadnavis After Ruling On Activists-india news
Next Story