Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേസുകൾ...

കേസുകൾ മറച്ചുവെച്ചതിന്​ ഫട്​നാവിസ്​ വിചാരണ നേരിടണം -സുപ്രീംകോടതി

text_fields
bookmark_border
devendra-fadnavis
cancel

മുംബൈ: 2014 ലെ നിയമസഭ തെരഞ്ഞെടുപ്പ്​ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്​മൂലത്തിൽ രണ്ട്​ ക്രിമിനൽ കേസുകൾ മറച്ചുവെച്ചെന്ന ആരോപണത്തിൽ മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ വിചാരണ നേരിടണമെന്ന്​ സുപ്രീംകോടതി. നേരത്തെ ബോംബെ ഹൈകോടതി വിചാരണ തടഞ്ഞ ഉത്തരവ്​ തള്ളിയാണ്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചി‍​െൻറ വിധി. പ്രഥമദൃഷ്​ട്യാ ഫട്​നാവിസ്​ നടത്തിയത്​ ജനപ്രതിനിധി നിയമത്തിലെ 125ാം വകുപ്പി‍​െൻറ ലംഘനമാണെന്നും വിചാരണ തുടരണമെന്നും കോടതി പറഞ്ഞു.

വഞ്ചന, വ്യാജരേഖ ചമക്കൽ എന്നിവക്ക്​ ’96 ലും ’98ലും തനിക്കെതിരെ എടുത്ത കേസുകൾ ഫട്​നാവിസ്​ തെരഞ്ഞെടുപ്പ്​ സത്യവാങ്​മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ നാഗ്​പുരിൽ അഭിഭാഷകനായ സതീഷ്​ ഉൗകെ നൽകിയ പരാതിയിൽ സെഷൻസ്​ കോടതി വിചാരണ നടപടി തുടങ്ങിയിരുന്നു. എന്നാൽ, ഫട്​നാവിസി‍​െൻറ ഹരജിയിൽ ഹൈകോടതി വിചാരണ തടയുകയായിരുന്നു. നടപടി തുടരണമെന്നാവശ്യപ്പെട്ട്​ ഉൗകെ നൽകിയ ഹരജിയിലാണ്​ ചൊവാഴ്​ച സുപ്രീംകോടതി വിധി. നിയമസഭ തെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ ബാക്കി നിൽകെ വിധി ഫട്​നാവിസിന്​ തിരിച്ചടിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Devendra Fadnavismalayalam newsindia newsPoll Affidavit Case
News Summary - Devendra Fadnavis in 2014 Poll Affidavit Case, SC Says CM Will Have to Face Trial
Next Story