Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനബാർഡിൽ ഡെവലപ്മെന്റ്...

നബാർഡിൽ ഡെവലപ്മെന്റ് അസിസ്റ്റന്റ്: 159 ഒഴിവുകൾ

text_fields
bookmark_border
നബാർഡിൽ ഡെവലപ്മെന്റ് അസിസ്റ്റന്റ്: 159 ഒഴിവുകൾ
cancel
camera_alt

നബാർഡ്

Listen to this Article

നാ​ഷ​ന​ൽ ബാ​ങ്ക് ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്റ് (ന​ബാ​ർ​ഡ്) വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മേ​ഖ​ല ഓ​ഫി​സു​ക​ളി​ലേ​ക്ക് ഡെ​വ​ല​പ്മെ​ന്റ് അ​സി​സ്റ്റ​ന്റു​മാ​രെ നി​യ​മി​ക്കു​ന്നു. ആ​കെ 159 ഒ​ഴി​വു​ക​ൾ. (കേ​ര​ള​ത്തി​ൽ-​മൂ​ന്ന്). ഇ​തി​നു​പു​റ​മെ ഡെ​വ​ല​പ്മെ​ന്റ് അ​സി​സ്റ്റ​ന്റ് (ഹി​ന്ദി) ത​സ്തി​ക​യി​ൽ ആ​ന്ധ്ര​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട് മേ​ഖ​ലാ ഓ​ഫി​സു​ക​ളി​ൽ ഓ​രോ ഒ​ഴി​വു​ക​ൾ വീ​ത​മു​ണ്ട്. അ​ടി​സ്ഥാ​ന ശ​മ്പ​ളം 23,100 രൂ​പ. ഡി.​എ, എ​ച്ച്.​ആ​ർ.​എ അ​ട​ക്കം പ്ര​തി​മാ​സം ഏ​ക​ദേ​ശം 46,500 രൂ​പ ശ​മ്പ​ളം ല​ഭി​ക്കും.

യോ​ഗ്യ​ത: ഡെ​വ​ല​പ്മെ​ന്റ് അ​സി​സ്റ്റ​ന്റ്- ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം. പ്രാ​ദേ​ശി​ക ഭാ​ഷ അ​റി​ഞ്ഞി​രി​ക്ക​ണം.

പ്രാ​യ​പ​രി​ധി 21-35 വ​യ​സ്സ്. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. അ​പേ​ക്ഷാ ഫീ​സ്- 550 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 100 രൂ​പ. ജി.​എ​സ്.​ടി പു​റ​മെ. വി​വ​ര​ങ്ങ​ൾ www.nabard.orgൽ ​ല​ഭി​ക്കും. ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ഫെ​ബ്രു​വ​രി മൂ​ന്നി​ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഒ​രാ​ൾ​ക്ക് ഒ​രു സം​സ്ഥാ​ന​ത്തെ ഒ​ഴി​വു​ക​ൾ​ക്ക് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​നാ​വൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nabardvacanciesNABARD projects
News Summary - Development Assistant in NABARD: 159 vacancies
Next Story