Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പണമില്ല, വരാനിരിക്കുന്ന തെരഞ്ഞടുപ്പുകളിൽ ജെ.ഡി.എസ് മത്സരത്തിനില്ലെന്ന് ദേവഗൗഡ

text_fields
bookmark_border
Deva Gowda
cancel

ബംഗളുരു: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൊന്നും മത്സരിക്കാനില്ലെന്ന് ജെ.ഡി(എസ്) നേതാവ് എച്ച്.ഡി. ദേവ ഗൗഡ. തെരഞ്ഞെടുപ്പ് ചെലവിനുള്ള പണമില്ല. അതിനാൽ 2023ൽ നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് വേണ്ട പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഗൗഡ പറഞ്ഞു.

ബെല്‍ഗം ലോക് സഭ മണ്ഡലത്തിലും ബസവകല്യാണ്‍, സിന്ദഗി, മസ്‌കി നിയമസഭ മണ്ഡലത്തിലുമാണ് ഇനി തെരഞ്ഞെടുപ്പ് നടക്കേണ്ടത്. തെരഞ്ഞെടുപ്പ് കമീഷൻ തിയതി പ്രഖ്യാപിക്കുന്നതിനുമുൻപെയാണ് ദേവഗൗഡയുടെ പ്രഖ്യാപനം.

"ജെ.ഡി(എസ്) വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. തങ്ങളുടെ കൈവശം ചിലവ് വഹിക്കാനുള്ള പണമില്ല," ഗൗഡ പറഞ്ഞു.

2023ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും മുന്‍ പ്രധാനമന്ത്രികൂടിയായ ദേവ ഗൗഡ കൂട്ടിച്ചേര്‍ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story