ദൾ രാഷ്ട്രീയത്തിലെ ആചാര്യൻ ദേവഗൗഡ നവതി നിറവിൽ
text_fieldsബസവരാജ് ബൊമ്മൈ നവതിയാഘോഷിക്കുന്ന എച്ച്.ഡി. ദേവഗൗഡയെ സന്ദർശിക്കുന്നു
ബംഗളൂരു: ജെ.ഡി-എസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ നവതി നിറവിൽ.ദേശീയ രാഷ്ട്രീയത്തിൽ ജനതാദളിനെയും പിന്നീട് ജനതാദൾ സെക്കുലറിനെയും അടയാളപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച ദേവഗൗഡ 1996 മുതൽ 1997 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു.
മേയ് 18ന് 90ലെത്തിയ ദൾ ആചാര്യന് രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കർണാടക നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കെ.പി.സി.സി അധ്യക്ഷനും നിയുക്ത ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ തുടങ്ങിയവർ ജന്മദിനാശംസ നേർന്നു.
കന്നഡിഗരുടെ ഭാഷയും മണ്ണും ജലവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഗൗഡ മാർഗദർശിയായി തുടരുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാന- ദേശീയ രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രചോദനമാണെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. ബസവരാജ് ബൊമ്മൈ നേരിട്ട് സന്ദർശിച്ച് ആശംസയറിയിച്ചു.
ജെ.ഡി-എസ് അധ്യക്ഷനായ ദേവഗൗഡ പ്രായത്തിന്റെ അവശതകർ മറന്നും പാർട്ടിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു.എന്നാൽ, അദ്ദേഹത്തിന്റെ സാന്നിധ്യത്തിനും ജെ.ഡി-എസിന്റെ തോൽവി ഭാരം കുറക്കാനായില്ല.19 സീറ്റ് മാത്രമാDeve Gowda at the age of 90ണ് പാർട്ടിക്ക് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

