Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്കൊപ്പം...

മോദിക്കൊപ്പം ​േപാകുന്നവരുടെ വിവരം മറച്ചുവെച്ചു

text_fields
bookmark_border
മോദിക്കൊപ്പം ​േപാകുന്നവരുടെ വിവരം മറച്ചുവെച്ചു
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​യു​ടെ ദാ​േ​വാ​സ്​ യാ​ത്ര​യി​ൽ വ​ജ്ര​രാ​ജാ​വ്​ നീ​ര​വ്​ മോ​ദി ഉ​ൾ​പ്പെ​ട്ട​ത്​ വി​വാ​ദ​മാ​യി നി​ൽ​ക്കേ, വി​ദേ​ശ യാ​ത്ര​ക​ളി​ൽ ഒ​പ്പം കൂ​ട്ടു​ന്ന​വ​രു​െ​ട പേ​രു​വി​വ​രം പു​റ​ത്തു​വി​ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ വി​സ​മ്മ​തി​ച്ച​ത്​ ച​ർ​ച്ച​യാ​വു​ന്നു. പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളും വി​ശി​ഷ്​​ട വ്യ​ക്​​തി​ക​ളു​മാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം പോ​കു​ന്ന​ത്. സു​ര​ക്ഷ​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ അ​ക​മ്പ​ടി സം​ഘാം​ഗ​ങ്ങ​ളു​ടെ പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ വി​സ​മ്മ​തി​ച്ചി​രു​ന്ന​ത്. 

എ​ന്നാ​ൽ സു​ര​ക്ഷ​പ്ര​ശ്​​ന​മി​ല്ലാ​ത്ത സ്വ​കാ​ര്യ വ്യ​ക്​​തി​ക​ളു​ടെ വി​വ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ്​ അ​ടു​ത്തി​ടെ കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ ന​ൽ​കി​യ നി​ർ​ദേ​ശം. 2014 മു​ത​ൽ 2017 വ​രെ പൊ​തു​പ​ണം കൊ​ണ്ട്​ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം വി​ദേ​ശ​യാ​ത്ര പോ​യ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് മു​ഖ്യ​ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ആ​ർ.​കെ. മാ​ഥൂ​ർ നി​ർ​ദേ​ശി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യെ അ​നു​ഗ​മി​ക്കു​ന്ന​വ​രു​ടെ വി​വ​രം വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ വി​വ​രാ​വ​കാ​ശ നി​യ​മം വ്യ​വ​സ്​​ഥ ചെ​യ്യു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി കാ​ര്യാ​ല​യ​ത്തി​​​െൻറ നി​ല​പാ​ട്. എ​ന്നാ​ൽ മ​ൻ​മോ​ഹ​ൻ സി​ങ്ങി​​​െൻറ കാ​ല​ത്തും അ​തി​നു മു​മ്പും വി​വ​ര​ങ്ങ​ൾ കി​ട്ടു​മാ​യി​രു​ന്നു​വെ​ന്ന പ​രാ​തി​ക്കാ​ര​​​െൻറ വാ​ദം ക​മീ​ഷ​ൻ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 

Show Full Article
TAGS:narendra modi foriegn trip india news malayalam news 
News Summary - Details of modi co-travellers Hide-India news
Next Story