റദ്ദു ചെയ്യാതെ തന്നെ നിങ്ങളുടെ നിലവിലുള്ള എൽ.പി.ജി കണക്ഷൻ മറ്റൊരു കമ്പനിയിലേക്ക് പോർട്ട് ചെയ്യാം; എങ്ങനെ?
text_fieldsനിലവിൽ കണക്ഷൻ എടുത്തിട്ടുള്ള എൽ.പി. ജി കമ്പനിയിൽ സംതൃപ്തരല്ലതെ കാൻസൽ ചെയ്ത് മറ്റൊരു കമ്പനിയിലേക്ക് മാറാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ?. എങ്കിൽ കാൻസൽ ചെയ്യാതെ തന്നെ കണക്ഷൻ പോർട്ട് ചെയ്യാനുള്ള അവസരം ഉടൻ ലഭ്യമാകും. ഉപഭോക്താക്കൾക്ക് മികച്ച സേവനവും കൂടുതൽ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും നൽകുന്നതാണ് പുതിയ തീരുമാനം. കണക്ഷൻ പോർട്ട് ചെയ്യുന്നതിനുള്ള കരട് രേഖയിൽ ഉപഭോക്താക്കളിൽ നിന്നും ഓഹരി ഉടമകളിൽ നിന്നും അഭിപ്രായം ആരാഞ്ഞിരിക്കുകയാണ് പി.എൻ.ആർ.ജി.ബി.
പ്രദേശിക വിതരണക്കാർക്കുണ്ടാകുന്ന വിതരണ തടസ്സങ്ങൾ കാരണം ഉപഭോക്താക്കൾക്ക് എൽ. പി. ജി വാങ്ങുന്നതിൽ പരിമിതമായ ഓപ്ഷനുകൾ മാത്രമേ ലഭിക്കുന്നുള്ളൂ എന്ന പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പോർട്ടബിലിറ്റിയെ കുറിച്ച് പി.എൻ.ആർ.ജി.ബി ചിന്തിച്ചു തുടങ്ങിയത്.
എല്ലാ കമ്പനികളുടെയും സിലിണ്ടറുകളുടെയും വില ഒന്നായതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം നിലവിലുള്ള കണക്ഷൻ മറ്റ് കമ്പനികളുമായി പോർട്ട് ചെയ്യാൻ സാധിക്കും. തുടർന്ന് 2013 ഒക്ടോബറിൽ യു പി എ സർക്കാർ13 സംസ്ഥാനങ്ങളിലെ 24 ജില്ലകളിൽ പൈലറ്റ് പോർട്ടബിലിറ്റി സംവിധാനം കൊണ്ടുവന്നു. 2014 ജനുവരിയിൽ ഇത് 480 ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
എന്നാൽ അന്ന് ഡീലർമാരെ മാറ്റാൻ ഉപഭോക്താക്കൾക്ക് പരിമിതമായ ഓപ്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് കമ്പനികൾക്കിടയിലെ കണക്ഷൻ പോർട്ടബിലിറ്റിക്ക് നിയമപരമായ അംഗീകാരം നൽകിയിരുന്നില്ല. അതായ്ത് റീഫില്ലിങിന് മാത്രമേ മറ്റ് കമ്പനികളെ സമീപിക്കാൻ കഴിയുമായിരുന്നുള്ളൂ. നിലവിൽ ഇതിനുപകരം കമ്പനികൾക്കിടയിൽ കണക്ഷൻ പോർട്ടബിലിറ്റി കൊണ്ടുവരാനാണ് പി.എൻ.ജിആർ.ജി.ബിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

