Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mamata
cancel
Homechevron_rightNewschevron_rightIndiachevron_right'നിയന്ത്രിക്കാൻ...

'നിയന്ത്രിക്കാൻ കഴിയാത്തതിനെ നശിപ്പിക്കുന്നു'; ട്വിറ്റർ വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ മമത

text_fields
bookmark_border

കൊൽക്കത്ത: ട്വിറ്ററിനെ നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാറിൻെറ ശ്രമങ്ങൾക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിനെ നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതോടെ, അവരെ നശിപ്പിക്കാനാണ്​ ശ്രമമെന്ന്​ മമത പറഞ്ഞു. തൻെറ സർക്കാറിനെതിരെയും ഇതേ നടപടിയാണ്​ കേന്ദ്രം സ്വീകരിക്കുന്നത്​.

'ഞാൻ ഇതിനെ അപലപിക്കുന്നു. കേന്ദ്രത്തിന് ട്വിറ്ററിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അതിനാൽ അവർ ഭയപ്പെടുത്തി ഉപദ്രവിക്കുകയാണ്​. നിയന്ത്രിക്കാൻ കഴിയാത്ത എല്ലാവരെയും അവർ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നു. അവർക്ക് എന്നെ നിയന്ത്രിക്കാൻ കഴിയില്ല. അതിനാലാണ് അവർ എൻെറ സർക്കാറിനെ ഇല്ലായ്​മ ചെയ്യാൻ ശ്രമിക്കുന്നത്' - മമത ബാനർജി പറഞ്ഞു.

'സംസ്ഥാനത്തുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച ബി.ജെ.പിയുടെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്​. സംസ്ഥാനത്ത് ഇപ്പോൾ രാഷ്ട്രീയ അക്രമങ്ങളൊന്നും നടക്കുന്നില്ല. ഒന്നോ രണ്ടോ സംഭവങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ, അവ രാഷ്ട്രീയ അക്രമ സംഭവങ്ങളായി മുദ്രകുത്താനാവില്ല' -മമത കൂട്ടിച്ചേർത്തു.

മേ​യ്​ 26ന്​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന സ​മൂ​ഹ​മാ​ധ്യ​മ നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ​യാ​ഴ്​​ച ട്വി​റ്റ​റി​ന്​ അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു. ഉ​പ​യോ​ക്​​താ​ക്ക​ൾ പ​ങ്കു​വെ​ക്കു​ന്ന കു​റ്റ​ക​ര​മാ​യ വി​വ​ര​ങ്ങ​ൾ​ക്ക്​ ​പ്ര​തി​ക്കൂ​ട്ടി​ൽ ക​യ​റേ​ണ്ട​തി​ല്ലെ​ന്ന നി​യ​മ​പ​രി​ര​ക്ഷ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ണ്ട്. ഈ ​പ​രി​ര​ക്ഷ​​ ഇ​പ്പോ​ൾ ട്വിറ്ററിന്​ ന​ഷ്​​ട​പ്പെട്ടിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamata banerjeetwitter
News Summary - ‘Destroys the uncontrollable’; Mamata Banerjee lashes out at govt over Twitter
Next Story