തീവ്രവാദത്തെ തകർക്കാൻ ശ്രമിക്കുേമ്പാൾ പ്രതിപക്ഷം തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു - പ്രധാനമന്ത്രി
text_fieldsപാട്ന: തീവ്രവാദത്തെ എതിർക്കുന്നവരെ ഇല്ലാതാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ ്ര മോദി. ബിഹാറിൽ എൻ.ഡി.എ പ്രചരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാറിെല ജനങ്ങളെ സഹായ ിക്കാനായി കേന്ദ്ര സർക്കാർ എന്നും തയാറായിരുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി കോൺഗ്രസിനെതിരെ ശക്തമായ വിമശനവും ഉന്നയിച്ചു.
ഇന്ത്യ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണം സംബന്ധിച്ച കോൺഗ്രസിെൻറ നിലപാട് പാകിസ്താനെ സന്തോഷിപ്പിക്കുന്നതാണെന്ന് മോദി കുറ്റപ്പെടുത്തി. കോൺഗ്രസ് സർജിക്കൽ സ്ട്രൈക്കിെൻറ തെളിവുകൾ ആവശ്യപ്പെട്ടു. ഇപ്പോൾ അവർ വ്യോമാക്രമണത്തിെൻറ തെളിവുകൾ ചോദിക്കുന്നു. ൈസനികരുടെ ധാർമികതയെ തകർക്കാനുള്ള പ്രവണതയാണോ ഉള്ളതെന്നാണ് കോൺഗ്രസിനോടും മറ്റു പാർട്ടികളോടും എനിക്ക് ചോദിക്കാനുള്ളത് - മോദി പറഞ്ഞു.
എന്തുകൊണ്ടാണ് ശത്രുക്കൾക്ക് ഗുണകരമാകുന്ന വിധത്തിൽ കോൺഗ്രസ് പ്രസംഗിക്കുന്നത്? തീവ്രവാദ കേന്ദ്രങ്ങൾെക്കതിരെ ഞങ്ങൾ ഒരുമിച്ച് നിൽക്കുേമ്പാൾ, 21 പാർട്ടികൾ ഞങ്ങളെ ചോദ്യം ചെയ്യുന്നതിനായി ഒന്നിക്കുകയാണ്. ഇവരുടെ വാക്കുകൾ പാകിസ്താൻ ഉച്ചത്തിൽ ഏറ്റു പറയുകയാണ്. മോദി തീവ്രവാദത്തെ തകർക്കാൻ ശ്രമിക്കുേമ്പാൾ, പ്രതിപക്ഷം മോദിെയ തകർക്കാനാണ് ശ്രമിക്കുന്നത് - പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
