ജി20ക്കിടെ മോദി–ഷീ ജിങ്പിങ്ങ് അനൗപചാരിക കൂടിക്കാഴ്ച
text_fieldsന്യൂഡൽഹി: ജി20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻറ് ഷീ ജിങ്പിങ്ങും അനൗപചാരിക കൂടികാഴ്ച നടത്തി. ജി20യിലെ ഉച്ചേകാടിയിൽ നടന്ന പ്രസംഗത്തിനിടെ ഇരു നേതാക്കളും പരസ്പരം പുകഴ്ത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന പരിപാടിയിലും ഇരു രാഷ്ട്ര നേതാക്കളും ഒരുമിച്ച് പെങ്കടുക്കും.
അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ പ്രശ്നങ്ങൾ രൂക്ഷമായിരിക്കെയാണ് ജി20 ഉച്ചകോടി നടക്കുന്നത്. ഇരുനേതാക്കളും തമ്മിൽ ഉച്ചകോടിക്കിടെ ഉഭകക്ഷി ചർച്ച നടത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ സാഹചര്യം അനുകൂലമല്ലെന്ന് ആരോപിച്ച് ചൈന കൂടികാഴ്ചയിൽ നിന്ന് പിൻമാറുകയായിരുന്നു.
ചൈനയുമായി കൂടികാഴ്ച ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ഇതിനോടുള്ള ഇന്ത്യയുടെ മറുപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
